പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ കേന്ദ്ര മന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2), 192, 196 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുലിനെതിരെയുള്ള തീവ്രവാദി പരാമർശത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കർണാടക പിസി ഭാരവാഹികളുടെ പരാതിയിലാണ് നടപടി. 


Read Also: ഭാര്യയെ കഴുത്തറുത്ത് കൊന്നു, ശേഷം മരുമകളെ വിളിച്ച് പറഞ്ഞു; ഭർത്താവ് പൊലീസിൽ കീഴടങ്ങി, സംഭവം കൊല്ലത്ത്


രാഹുൽ ​ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തെ പറ്റി സംസാരിക്കവെയാണ് മന്ത്രി രാഹുലിനെതിരെ വിമർശനമുയർത്തിയത്. രാഹുൽ ​ഗാന്ധി നമ്പർ വൺ ഭീകരവാദിയാണെന്നും ഇന്ത്യക്കാരനല്ലെന്നുമാണ് മന്ത്രി പറഞ്ഞത്.


വാഷിങ്ടണിലെ ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടയിലായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രസ്താവന. സിഖ് സമുദായക്കാർക്ക് തലപ്പാവും വളയും ധരിക്കാനും ​ഗുരുദ്വാരയിൽ പോകാനും അനുവാദമില്ലാത്ത സാഹചര്യമാണ് ഇന്ത്യയിൽ ഉടലെടുക്കുന്നതെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പരാമർശം. ഇതിന് വേണ്ടിയാണ് പോരാടുന്നതെന്നും ഇത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാഹുൽ പറഞ്ഞു.


പഞ്ചാബിൽ നിന്നുള്ള ബിജെപി എംപിയായ രവ്നീത് റെയിൽവേ സഹമന്ത്രിയും ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയുമാണ്. പഞ്ചാബിലെ കോൺ​ഗ്രസ് നേതാവായിരുന്ന രവ്നീത് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന്റെ സമയത്താണ് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.