കശ്മീരിലെ `സമീന്‍ ജിഹാദി``നെക്കുറിച്ച് ഹിന്ദിയില്‍ വാര്‍ത്ത;കേരളത്തില്‍ എഫ്ഐആര്‍;കേരളം ജിഹാദിന്റെ ഹോട്സ്പോട്ടോ?
മാധ്യമ പ്രവര്‍ത്തകന്‍ സുധീര്‍ ചൗധരിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേരളാ പോലീസിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
ന്യൂഡല്‍ഹി:മാധ്യമ പ്രവര്‍ത്തകന്‍ സുധീര്‍ ചൗധരിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേരളാ പോലീസിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
ബിജെപി നേതാക്കളായ ഷാനവാസ് ഹുസൈന്‍,സാക്ഷി മഹാരാജ്,ഗിരിരാജ് സിംഗ്,പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ,മുന്‍ കേരള ഡിജിപി ടിപി
സെന്‍കുമാര്‍,ഹൈന്ദവ സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥ് എന്നിവര്‍ കേരളാ പോലീസിന്‍റെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
സീന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയ്ക്കെതിരെയാണ് വാര്‍ത്തയിലെ പരാമര്‍ശങ്ങളുടെ പേരില്‍ കേരളത്തില്‍ കോഴിക്കോട് കസബ പോലീസ്
സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ജമ്മു കശ്മീരില്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടവര്‍ മറ്റ് മതസ്ഥരില്‍ നിന്ന് ഭൂമി തട്ടിയെടുക്കുന്ന
സംഭവമാണ് സുധീര്‍ ചൗധരി വിശദമായി അവതരിപ്പിച്ചത്,ആസൂത്രിതമായി ഭൂമി തട്ടിയെടുക്കുന്നത്,ഇതിനായി സ്വീകരിക്കുന്ന പലവിധ തന്ത്രങ്ങള്‍
ഇങ്ങനെ എല്ലാം സുധീര്‍ ചൗധരി ചൂണ്ടിക്കാട്ടുകയും ഇങ്ങനെ ഒരു പ്രത്യേക മത വിഭാഗം ഭൂമി തട്ടി എടുക്കുന്നതിനെ 'സമീന്‍ ജിഹാദ്' എന്ന് വിശേഷിപ്പിക്കുകയും
ചെയ്തു.ഇതില്‍ മുസ്ലിം മത വിഭാഗത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് നേതാവ് ഗവാസ് കസബ പോലീസ് സ്റ്റേഷനില്‍
പരാതി നല്‍കുകയായിരുന്നു.ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
നേരത്തെ കേരളത്തിലെ ലവ് ജിഹാദിനെക്കുറിച്ചും കേരളത്തിലടക്കം പ്രവര്‍ത്തനം ഉള്ള പോപ്പുലര്‍ ഫ്രണ്ടിന്‍റെ CAA വിരുദ്ധ പ്രോക്ഷോഭത്തിലെ
ഇടപെടലിനെക്കുറിച്ചും ഷഹീന്‍ ബാഗ് സമരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് സാബത്തിക സഹായം ലഭിക്കുന്നതിനെക്കുറിച്ചും ഒക്കെ
സുധീര്‍ ചൗധരി വാര്‍ത്തകള്‍ നല്‍കിയിരുന്നു,എന്നാല്‍ ഇപ്പോള്‍ കാശ്മീരിലെ സമീന്‍ ജിഹാദ് കേരളത്തില്‍ എഫ്ഐആറിന് കാരണമായിരിക്കുന്നു.
കശ്മീരില്‍ ഭുമി ഒരു വിഭാഗം തട്ടിയെടുക്കുന്നത് പോലെ കേരളത്തില്‍ ചിലമേഖലകളില്‍ ഭുമി വാങ്ങി കൂട്ടുന്ന സംഘംസജീവമാണെന്ന ആരോപണം
നേരത്തെ ചില ഹിന്ദു സംഘടനകളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരുന്നു.ഈ ആരോപണവും എഫ്ഐആറും തമ്മില്‍ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
അതേസമയം കേരളം തീവ്രവാദ സംഘടനകളുടെ കേന്ദ്രമാവുകയാണ് എന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.ഐഎസ്ഐഎസില്‍
പോലും മലയാളികള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്.കേരളത്തില്‍ പല തീവ്രവാദ സംഘടനകളുടെയും സ്ലീപ്പിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ
എന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുകയാണ്.കശ്മീര്‍ അതിര്‍ത്തിയിലേക്ക് തീവ്രവാദികളെ റിക്രൂട്ട്ചെയ്ത തടിയന്ടവിട നസീര്‍,
ആയാലും ഐഎസ്ഐഎസില്‍ പോയ മറ്റ് മലയാളികളായാലും ഇവര്‍ക്ക് കേരളത്തില്‍ പല കേന്ദ്രങ്ങളില്‍ നിന്നും സഹായം കിട്ടിയിട്ടുണ്ട്.
Also Read:സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരള പോലീസിന്‍റെ എഫ്ഐആര്‍!
എന്നാല്‍ കേരളത്തില്‍ മതേതര പുരോഗമന പ്രസ്ഥാനം എന്ന് അവകാശപെടുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ എഐവൈഎഫ്
എന്ന സംഘടനയുടെ നേതാവ് കശ്മീരിലെ സമീന്‍ ജിഹാദിനെക്കുറിച്ചുള്ള ഹിന്ദി വാര്‍ത്തയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
കേരളത്തില്‍ പലപ്പോഴും മതേതരമുഖം മൂടി അണിയുന്നനേതാക്കള്‍ സംസ്ഥാനത്ത് നിന്ന് ഐഎസ്ഐഎസിലേക്ക് പോകുന്നവരെ കാണുന്നില്ല,ഇന്ത്യന്‍ മുജാഹിദ്ദീനില്‍
ചേരുന്നവരെ കാണുന്നില്ല,ഇങ്ങനെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തീവ്രവാദത്തോട് സന്ധിചെയ്യുകയാണോ എന്ന് സംശയിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
Also Read:ജിഹാദ് പലവിധം;തുറന്ന് കാട്ടിയാല്‍ കേരളത്തില്‍ കേസെടുക്കും!
കേരളം ലവ് ജിഹാദ്,അന്താരാഷ്ട്ര തീവ്രവാദം,എന്നിങ്ങനെ ജിഹാദിന്റെ ഹോട്സ്പോട്ടായി മാറുകയാണ് എന്നതാണ് തീവ്രവാദ കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍
നിന്ന് വ്യക്തമാകുന്നത്,