ന്യൂഡല്‍ഹി:ജിഹാദിനെ ‘ഹാര്‍ഡ് ജിഹാദ്, ‘സോഫ്റ്റ് ജിഹാദ്’ എന്നിങ്ങനെയാണ് സുധീര്‍ ചൗധരി തരംതിരിച്ചിരുന്നത്.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇങ്ങനെ തരം തിരിച്ചത്.ഹാര്‍ഡ് ജിഹാദില്‍ ജനസംഖ്യാ ജിഹാദ്, ലവ് ജിഹാദ്, ഭൂ ജിഹാദ്, വിദ്യാഭ്യാസ ജിഹാദ്, വിക്ടിം ജിഹാദ്,
നേരിട്ടുള്ള ജിഹാദ് എന്നിവയാണ് ഉള്‍പ്പെടുന്നത്.
സോഫ്റ്റ് ജിഹാദില്‍ സാമ്പത്തിക ജിഹാദ്, ചരിത്ര ജിഹാദ്, മാദ്ധ്യമ ജിഹാദ്, സിനിമകള്‍, സംഗീത ജിഹാദ്, മതേതര ജിഹാദ് എന്നിവ ഉള്‍പ്പെടുന്നു.ഇങ്ങനെ കൃത്യമായ
നിരീക്ഷണമായിരുന്നു സുധീര്‍ ചൗധരി എന്ന മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയത്.
മാദ്ധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിനായി മതത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയമായി എഫ്‌ഐആര്‍ ഫയല്‍ ചെയ്യുക.
ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പുതിയ അടവാണിത്. തനിക്കെതിരെ കേരളത്തില്‍ പോലീസ് എഫ്ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ഇതായിരുന്നു,
സുധീര്‍ ചൗധരിയുടെ പ്രതികരണം,
AlsoRead:സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരള പോലീസിന്‍റെ എഫ്ഐആര്‍!
മതേതരത്വത്തിന്റെ പേരില്‍ ദേശീയതയെ കബളിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ഐക്യപ്പെടണം. ഇത് സംഭവിക്കാന്‍ അനുവദിക്കരുത്. ജയ് ഹിന്ദ്’.
സുധീര്‍ ചൗധരി ട്വിറ്ററില്‍ കുറിച്ചു.
ഇങ്ങനെ കൃത്യമായ നിലപാട് വ്യക്തമാക്കുന്ന സുധീര്‍ ചൗധരി കേരളത്തിലെ ലവ് ജിഹാദിനെയും കാശ്മീരിലെ ഭൂമി തട്ടിയെടുക്കുന്ന സമീന്‍ ജിഹാദിനെയും
ക്കുറിച്ച് വളരെ വിശദമായി തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.ജെഎന്‍യു വിലെ ദേശ വിരുദ്ധരെ തുറന്ന് കാട്ടുന്നതിനും സുധീര്‍ ചൗധരിക്ക് കഴിഞ്ഞു.
ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ എഐഎസ്എഫ് നേതാവ് കനയ്യകുമാറിനെ പൊതുസമൂഹത്തില്‍ തുറന്ന് കാട്ടുന്നതിനും സുധീര്‍ ചൗധരി എന്ന
മാധ്യമ പ്രവര്‍ത്തകന് കഴിഞ്ഞിരുന്നു.
केरल पुलिस ने मेरे ख़िलाफ़ ग़ैर ज़मानती धाराओं में FIR दर्ज की है।आरोप लगाया है कि DNA में #ZameenJihad का मुद्दा उठाकर मैंने मुसलमानों की धार्मिक भावनाओं को आहत किया है।मेरा सवाल:
क्या भारत में जिहाद का मुद्दा उठाना गुनाह है? जिहाद का नाम लिया तो जेल में डाल देंगे?#JihadVsZee— Sudhir Chaudhary (@sudhirchaudhary) May 7, 2020
ജമ്മുകാശ്മീരിലെ ഒരു വിഭാഗം ജനങ്ങളെ ജനിച്ച മണ്ണില്‍ നിന്ന് ആട്ടിപായിച്ച് അവരുടെ ഭൂമി തട്ടിയെടുക്കുന്ന സമീന്‍ ജിഹാദിനെ തുറന്ന് കാട്ടിയതാണ്
കേരളത്തിലെ ഇടത് പക്ഷ യുവജന നേതാവിന്‍റെ പരാതിക്ക് കാരണം,കാശ്മീരിലെ സംഭവങ്ങള്‍ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തയായി
ജനങ്ങളില്‍ എത്തിക്കുമ്പോള്‍ കേരളത്തില്‍ പോലീസിന് പരാതി നല്‍കുകയും അധികാരത്തിലെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍
ചെയ്തിരിക്കുകയുമാണ്.രാജ്യത്തെ വിഭജിക്കാന്‍ തയ്യാറെടുക്കുന്ന തുക്കടെ തുക്കടെ ഗാങ്ങിനെ തുറന്ന് കാട്ടിയതിന്റെ പകപോക്കലാണോ എഐവൈഎഫ്
നേതാവിന്‍റെ പരാതിക്ക് പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.