ബറൂച്ച്‌; ഗുജറാത്തിലെ കോവിഡ് (covid19) ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 12 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയോടെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉടൻ അഗ്നിരക്ഷാസേനയും പോലീസും എത്തിയെങ്കിലും തീ (Fire Breake) പടർന്നത് തടയാനായില്ല. ആശുപത്രിയില്‍ ഉണ്ടായിരുന്ന 50 ഓളം മറ്റ് രോഗികളെ  നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷിച്ചു.  പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ മരണം ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


 



ALSO READ: Covid 19: America യിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ India യിലെത്തി


 

 

ബറൂച്ച്‌ - ജംബുസാര്‍ ഹൈവേയിലുള്ള നാലു നില കെട്ടിടത്തിലെ കോവിഡ് (Covid) ആശുപത്രി ഒരു ട്രസ്റ്റിന്റെ ചുമതലയിലുള്ളതാണ്. താഴത്തെ നിലയിലെ കോവിഡ് വാര്‍ഡില്‍ ഒരു മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്. ഒരു മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.


ALSO READ : സംസ്ഥാനത്ത് കൊവിഡിനേക്കാൾ ഭീകരം ചികിത്സാ ചെലവ്; കേരളത്തിലെ സ്ഥിതി ​ഗുരുതരമെന്നും ഹൈക്കോടതി


അതേസമയം നിരവധി കോവിഡ് ആശുപത്രികൾക്കാണ് തീ പിടിക്കുന്നത്. ഇതിന് പിന്നിൽ മറ്റ് ആസൂത്രിത ശ്രമങ്ങളുണ്ടെന്നും ആക്ഷേപമുണ്ട്.ആശുപത്രിയുടെ ഐ.സിയുവിലായിരുന്നു തീ പടർന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടി ഉള്ളതിനാൽ പൊട്ടിത്തെറിച്ചും മറ്റും  തീ പിടുത്തം വലുതായി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.