കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ അമാന ടയോട്ട (Amana Toyota) ഷോറൂമിന് സമീപം വന്‍ തീപിടുത്തം. ഷോറൂമിന്റെ അടുത്തുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുലർച്ചെ അഞ്ചുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത് എന്നാണ്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല.
സമീപത്തുതന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാല്‍ സംഭവം ശ്രദ്ധയിൽപെട്ടയുടനെ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ഇതുവരെയും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ (Fire Force) കൂടാതെ ജില്ലയിലെ 20 യൂണിറ്റുകള്‍ കൂടി എത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്.
Also Read: കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാൾ മരിച്ചു
അഗ്നിശമന സേനാംഗങ്ങള്‍ മലപ്പുറത്തു (Malappuram) നിന്നുള്‍പ്പെടെ എത്തുന്നുണ്ടെന്നാണ് വിവരം. തീപിടുത്തമുണ്ടായത് കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ്. ഈ ഏരിയ തൊട്ടടുത്ത് വീടുകളൊന്നുമുള്ള മേഖലയല്ല എന്നത് വളരെ ആശ്വാസമാണ്. ചെറുവണ്ണൂർ ഒരു ഇന്‍ഡസ്ട്രിയല്‍ ഏരിയയാണ്. തീപിടുത്തമുണ്ടാകാൻ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അമാന ടയോട്ട ഷോറൂമിന്റെ പുറക് ഭാഗത്ത് തീ ആളിക്കത്തുന്നുണ്ട് എന്നാണ് വിവരം ലഭിക്കുന്നത്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy