മുംബൈയിൽ 20 നില കെട്ടിടത്തിൽ വൻ തീപിടിത്തം; 2 മരണം, 15ലധികം പേർക്ക് പരിക്ക്
മഹാരാഷ്ട്രയിലെ മുംബൈയിൽ 20 നില കെട്ടിടത്തിൽ വൻ തീപിടിത്തം. മുംബൈയിലെ തദ്ദേവ് മേഖലയിലാണ് അപകടമുണ്ടായത്. കമല ബിൽഡിംഗിന്റെ 18-ാം നിലയിലാണ് തീപിടിത്തം.
മുംബൈ: മഹാരാഷ്ട്രയിലെ (Maharashtra) മുംബൈയിൽ 20 നില കെട്ടിടത്തിൽ വൻ തീപിടിത്തം. മുംബൈയിലെ ടാർഡിയോ (Tardeo) മേഖലയിലാണ് സംഭവം. കമല ബിൽഡിംഗിന്റെ (Kamala Building) 18-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 2 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം പതിനഞ്ചിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
Also Read: നവി മുംബൈയിലെ ഫ്ലാറ്റില്‍ വന്‍ തീപിടുത്തം; ആളപായമില്ല
തീപിടിത്തത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചയുടനെ അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിശമന സേനയുടെ 13 വാഹനങ്ങൾ എത്തിയാണ് സ്ഥിതി സാധാരണ നിലയിലാക്കിയത്. കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്ന ഭൂരിഭാഗം പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
Also Read: Viral Video: പോത്തിനെ വേട്ടയാടാൻ എത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി!
സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബിഎംസി അറിയിച്ചു. അപകട വാർത്തയറിഞ്ഞ് മുംബൈ മേയർ സ്ഥലത്തെത്തി. അവിടെയെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്നും സ്ഥിതിവിവരങ്ങൾ വിലയിരുത്തി. ശേഷം പരിക്കേറ്റവരുടെ അവസ്ഥ അറിയാൻ ആശുപത്രിയിലെത്തി. കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന എല്ലാവരെയും പുറത്തെത്തിച്ചതായും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ എത്രപേർ മരിച്ചുവെന്നും എത്രപേർക്ക് പരിക്കേറ്റുവെന്നും കുറച്ചുസമയത്തിനുള്ളിൽ വ്യക്തത വരുമെന്ന് അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...