MP Firecracker Factory Blast: മധ്യപ്രദേശിലെ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ 6 പേർ മരിയ്ക്കുകയും 59 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശിലെ ഹർദ ജില്ലയിലെ ബൈരാഗർ ഗ്രാമത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പടക്ക ഫാക്ടറിയിലാണ് സ്ഫോടനം  ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെ വന്‍ സ്‌ഫോടനത്തോടെയാണ് തീപിടിത്തം ഉണ്ടായത്. സ്ഫോടനത്തില്‍ പ്രദേശമാകെ കുലുങ്ങുകയും സമീപത്തെ വീടുകളുടെയും കടകളുടെയും ജനൽ ചില്ലുകൾ തകരുകയും ചില വീടുകള്‍ കത്തി നശിക്കുകയും ചെയ്തു. 


Also Read:  MHA Big Move: ആഭ്യന്തര മന്ത്രാലയത്തിന്‍റെ വന്‍ നീക്കം, UAPA പ്രകാരം SIMIക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങൾക്ക് അധികാരം
 
ഉ​​ഗ്ര ശബ്ദത്തോടെയുള്ള സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതർ. അതേസമയം, സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഫാക്ടറിയിൽ പടക്കങ്ങൾ സൂക്ഷിക്കുകയും നിർമ്മിക്കുകയും ചെയ്തിരുന്നതായി  അധികൃതർ സംശയിക്കുന്നു. സംഭവത്തിൽ ഫാക്‌ടറി ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Also Read: Mars Saturn Conjunction: 30 വർഷത്തിനുശേഷം അപകടകരമായ സംയോജനം!! ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉറപ്പ് 


സമീപ ജില്ലകളിൽ നിന്നുള്ള എൻഡിആർഎഫ്, എസ് ഡിആർഎഫ്, ഹർദ, ബേതുൽ, ഖണ്ട്വ, നർമദാപുരം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഹാർദ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഗുരുതരമായി പരിക്കേറ്റവരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഭോപ്പാലിലേക്കും ഇൻഡോറിലേക്കും മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി വരികയാണെന്നും ഹർദ കലക്ടർ ഋഷി ഗാർഗ് പറഞ്ഞു.


Also Read: Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!!


അതേസമയം, സംഭവത്തിൽ വിവരങ്ങൾ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് രം​ഗത്തെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി ക്യാബിനറ്റ് മന്ത്രിമാര്‍ അടങ്ങുന്ന സംഘത്തെ സംഭവ സ്ഥലത്തേയ്ക്ക് അയച്ചു. നടപടിയുടെ ഭാഗമായി ക്യാബിനറ്റ് മന്ത്രി ഉദയ് പ്രതാപ് സിംഗ്, ഡിജി ഹോം ഗാർഡ് അരവിന്ദ് കുമാർ, എസിഎസ് അജിത് കേസരി എന്നിവര്‍ ഹെലികോപ്റ്ററിൽ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. കൂടാതെ 400 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ടിരിയ്ക്കുകയാണ്.   


മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനും ദുരന്തബാധിതർക്ക് അടിയന്തര വൈദ്യ ധന സഹായം എത്തിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000 രൂപയും ധന സഹായം പ്രഖ്യാപിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.