ചെന്നൈ:  ചികിത്സ കിട്ടാതെ തമിഴ്നാട്ടിൽ വീണ്ടും 5 കൊവിഡ് രോഗികളുടെ ജീവൻ പൊലിഞ്ഞു.  മരണമടഞ്ഞത് സേലം സർക്കാർ ആശുപത്രി മുറ്റത്ത് ചികിത്സ കാത്ത് കിടന്ന കൊവിഡ് രോഗികളാണ്.  ഇവർ ചികിത്സ തേടി നിരവധി ആശുപത്രിയിൽ പോയശേഷമാണ് ഇവിടെ എത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അവിടെയും ചികിത്സ ലഭിക്കാത്തതിനാൽ ശ്വാസം കിട്ടാതെയാണ് ഇവർ മരണമടഞ്ഞത് എന്നാണ് റിപ്പോർട്ട്.  ഇന്നലെ വൈകുന്നേരം മുതൽ ചികിത്സയ്ക്കായി ആംബുലൻസിൽ കാത്ത്കിടന്ന കൊവിഡ് (Covid19) രോഗികളായ 2 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടും.  


Also Read: ഖത്തർ സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിലെ അവസാന കൊവിഡ് രോഗിയും ഡിസ്ചാർജ്ജായി 


സ്വകാര്യ ആശുപത്രിയിൽ പോലും കൊവിഡിന്  ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോൾ ചെന്നൈയിലുള്ളത്.  അതുകൊണ്ടുതന്നെ സ്വകാര്യ ആംബുലൻസിൽ ചികിത്സ കാത്ത് നിൽക്കുന്നവരുടെ നീണ്ട നിരതന്നെ നിങ്ങൾക്ക് ഇവിടെ കാണാം.  


ഇതിനിടയിൽ മധുര രാജാജി സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കഴിഞ്ഞ ദിവസം 6 കൊവിഡ് ബാധിതർ മരിച്ചു.  തമിഴ്നാട്ടിലും പുതുച്ചേരിയിലും കൊവിഡ് വ്യാപിക്കുന്നതിനെ തുടർന്ന് മദ്രാസ് ഹൈക്കോടതി നടപടികൾ തൽക്കാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക