ദോഹ: ഖത്തര്‍ ജനറല്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ സ്പെഷാലിറ്റി സെന്ററിലെ അവസാന കോവിഡ് രോഗിയും ഡിസ്ചാര്‍ജ് ആയി. ഇക്കാര്യം പൊതുജനാരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്.
അവസാന കൊവിഡ് രോഗി ഡിസ്ചാര്‍ജ് ആകുന്നതിനോടനുബന്ധിച്ച് പൊതു ആരോഗ്യമന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി ഹമാദ് ജനറൽ ഹോസ്പിറ്റലിന്റെ സർജിക്കൽ സ്പെഷ്യാലിറ്റി സെന്റർ (SSC) സന്ദർശിച്ചു. അതോടൊപ്പം സര്‍ജിക്കല്‍ സ്പെഷാലിറ്റി കേന്ദ്രം പൂര്‍വസ്ഥിതിയിലേക്ക് മാറുന്നതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
Also Read: Saudi Arabia: അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി
കൊവിഡ്19 രോഗികള്‍ക്കായി ഹമദ് മെഡിക്കല്‍ കോര്പറേഷന് പ്രത്യേകം നീക്കിവെച്ച 7 കേന്ദ്രങ്ങളിലൊണ് സര്‍ജിക്കല്‍ സ്പെഷാലിറ്റി സെന്റര്‍. ഹസം മിബൈരിക് ജനറല്‍ ആശുപത്രി, കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ദ ക്യൂബന്‍ ആശുപത്രി, റാസ് ലഫാന്‍ ആശുപത്രി, മിസൈദ് ആശുപത്രി, അല്‍ വക്റ ആശുപത്രി എന്നിവയാണ് കോവിഡ് രോഗികളുടെ ചികിത്സക്കായി മാറ്റിവെച്ച മറ്റു കേന്ദ്രങ്ങള്‍.
രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ജിക്കല്‍ സ്പെഷാലിറ്റി കേന്ദ്രം നിര്‍ണായക പങ്ക് വഹിച്ചുവെന്നും രണ്ടാംതരംഗം വലിയ വെല്ലുവിളികളാണ് രാജ്യത്ത് ഉയര്‍ത്തിയതെന്നും അല്‍ കുവാരി പറഞ്ഞു.
യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും രണ്ടാം തരംഗത്തില്‍ കൂടുതല്‍ ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായി. എങ്കിലും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ മറ്റ് കൊവിഡ് ആശുപത്രികളും ഘട്ടംഘട്ടമായി സാധാരണ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...