ന്യൂഡല്‍ഹി: എംപി എന്നനിലയില്‍ ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും  നിരാകരിച്ച്  രാജ്യസഭ എംപി  രഞ്ജന്‍ ഗൊഗോയ്...


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രമുഖ  മാധ്യമം സമര്‍പ്പിച്ച ആര്‍ടിഐക്ക് മറുപടിയായി രാജ്യസഭ സെക്രട്ടറിയേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
2020 മാര്‍ച്ചിലായിരുന്നു രഞ്ജന്‍ ഗൊഗോയ് (Ranjan Gogoi)  രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ  ചെയ്തതത്.   അംഗമായതിന് പിന്നാലെ  ശമ്പളവും  മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാന്‍ തയ്യാറല്ലായെന്ന് ചുണ്ടികാട്ടി മാര്‍ച്ച്‌ 24ന് അദ്ദേഹം രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തയക്കുകയായിരുന്നു.


"യാത്രാ ബത്തയും താമസചെലവും ഒഴികെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ല. മറിച്ച്  സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൈപറ്റാനാണ് താല്‍പര്യപ്പെടുന്നത്", രജ്ഞന്‍ ഗൊഗോയ്  സെക്രട്ടറി ജനറലിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് പെന്‍ഷന്‍ തുകയായി അദ്ദേഹത്തിന് ഒരു മാസം 82,301 രൂപയാണ് ലഭിക്കുന്നത്. 


നിലവിലെ രാജ്യസഭാംഗങ്ങള്‍ക്ക് ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി പ്രതിമാസം മൂന്ന് കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 


രഞ്ജന്‍ ഗൊഗോയ്  ശമ്പളവും  ആനുകൂല്യങ്ങളും സ്വീകരിക്കുന്നില്ല, അതേ നിലയില്‍   രാജ്യസഭാംഗം എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ മാത്രം സ്വീകരിക്കുന്ന രണ്ട് എംപിമാര്‍ വേറെയുമുണ്ട് .


Also read: മുന്‍ CJI രഞ്ജന്‍ ഗോഗോയ് ഇനി രാജ്യസഭാംഗം....!!


പ്രൊഫ: മനോജ് കുമാര്‍  ഝായും   പ്രൊഫ: രാകേഷ് സിന്‍ഹയുമാണ് ആനുകൂല്യങ്ങള്‍ മാത്രം കൈപറ്റുന്ന എംപിമാര്‍.


താന്‍ ഇപ്പോഴും പിഎച്ച്‌ഡി ഗവേഷകര്‍ക്ക് പതിവായി ക്ലാസുകള്‍ എടുക്കുകയും അവര്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ രാജ്യസഭയില്‍ നിന്നല്ല മറിച്ച്‌ ഡിയുവില്‍ നിന്നാണ് ശമ്പളം   കൈപറ്റുന്നതെന്ന് പ്രൊഫ: മനോജ് കുമാര്‍ പറഞ്ഞു. 


രാഗേഷ് സിന്‍ഹയും ഡല്‍ഹി  സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ്.