മുന്‍ CJI രഞ്ജന്‍ ഗോഗോയ് ഇനി രാജ്യസഭാംഗം....!!

സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക്... രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തെ രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.

Last Updated : Mar 16, 2020, 10:25 PM IST
മുന്‍ CJI രഞ്ജന്‍ ഗോഗോയ് ഇനി രാജ്യസഭാംഗം....!!

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക്... രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തെ രാജ്യസഭാ അംഗമായി നാമനിര്‍ദേശം ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.

രാജ്യത്തിന്‍റെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു ഗോഗോയ്. അസം സ്വദേശിയായ ഗോഗോയ് 1954-ലാണ് ജനിച്ചത്. 2001ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17ന് വിരമിച്ചു.

അയോധ്യ രാമ ജന്മഭൂമി കേസടക്കം നിരവധി നിര്‍ണായക കേസുകളില്‍ രഞ്ജന്‍ ഗോഗോയ് വിധി പറഞ്ഞിട്ടുണ്ട്.

അതേസമയം, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനാവുന്നതിന് മുന്‍പും അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2018 ജനുവരി 12ന് ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിട്ടായിരുന്നു അത്തരമൊരു വാര്‍ത്താ സമ്മേളനം...

ചീ​ഫ് ജ​സ്റ്റീ​സ് പ​ദ​വി ഒ​ഴി​ഞ്ഞ ശേ​ഷം മ​റ്റ് പ​ദ​വി​ക​ള്‍ ഒ​ന്നും ഏ​റ്റെ​ടു​ക്കി​ല്ല എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പു​റ​മേ, ചീ​ഫ് ജ​സ്റ്റീ​സ് സ്ഥാ​ന​ത്തു നി​ന്ന് വി​ര​മി​ച്ച​തി​ന്‍റെ തൊ​ട്ടു​ത്ത ദി​വ​സം ത​ന്നെ അ​ദ്ദേ​ഹം ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ നമ്പര്‍‍-5 കൃ​ഷ്ണ​മേ​നോ​ന്‍ മാ​ര്‍​ഗ് വ​സ​തി​യി​ല്‍ നി​ന്ന് മാ​റു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ലാ​ണ് അ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന​ത്.

Trending News