ന്യൂഡല്‍ഹി:ഒരിയ്ക്കല്‍ തങ്ങളുടെ രാഷ്ട്രീയ കോട്ടയായിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ ഇന്ന് നിലനില്‍പ്പിന് വേണ്ടി പൊരുതുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസിന്‌ ഏറ്റവും അവസാനമായി രാഷ്ട്രീയ തിരിച്ചടിയുണ്ടായത് വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ നിന്നാണ്.


ഇവിടെ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെ അട്ടിമറിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്‌ നടത്തി.


മൂന്ന് എംഎല്‍എ മാര്‍ ബിജെപി യില്‍ നിന്ന് രാജിവെയ്ക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.ബിജെപി സഖ്യകക്ഷിയായ എന്‍പിപി യുടെ നാല് 
എംഎല്‍എ മാരും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തു.


എന്നാല്‍ ബിജെപി നേതൃത്വം വടക്ക് കിഴക്കന്‍ മേഖലയിലെ തങ്ങളുടെ ക്രൈസിസ്‌ മാനേജര്‍ ഹിമന്ദ ബിശ്വ ശര്‍മയെ രംഗത്ത് ഇറക്കുകയും എന്‍പിപി യെ 
അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തുകയും ചെയ്തു.


വടക്ക് കിഴക്കന്‍ സംസ്ഥനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ്‌ ഡെമോക്രാറ്റിക് അലയന്സിന്റെ (NEDA)
കണ്‍വീനാറാണ് അസമിലെ ആരോഗ്യമന്ത്രി കൂടിയായ ഹിമന്ദ ബിശ്വ ശര്‍മ, കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ ഹിമന്ദ ബിശ്വ ശര്‍മയുടെ 
നേതൃത്വത്തിലാണ് ബിജെപി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പടയോട്ടം നടത്തുന്നത്.


വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായി വ്യക്തിബന്ധമുള്ള ഹിമന്ദ ബിജെപി ദേശീയ നേതാക്കളുമായും അടുത്ത ബന്ധമാണ് കാത്ത് 
സൂക്ഷിക്കുന്നത്,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അഭ്യന്തര മന്ത്രി അമിത് ഷായുടെയും ബിജെപി അധ്യക്ഷന്‍ ജെപി നാദ്ദയുടെയും വിശ്വസ്തനാണ് അദ്ധേഹം.


2014 വരെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ഹിമന്ദ,2015 ആഗസ്റ്റ്‌ മാസം ബിജെപിയില്‍ എത്തുകയായിരുന്നു.അസം മുഖ്യമന്ത്രിയും കോണ്‍ഗ്രെസ് നേതാവുമായ 
തരുണ്‍ ഗോഗോയിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്‌ ഹിമന്ദ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്,


Also Read:മണിപ്പുരിൽ ബിജെപിയുടെ തന്ത്രപരമായ നീക്കം; ഹിമന്ദ ബിശ്വ ശർമ്മ കളത്തിലിറങ്ങി!


താന്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കോണ്‍ഗ്രെസ് നേതൃത്വം തയ്യാറായില്ല എന്നും രാഹുല്‍ ഗാന്ധി താനുമായി ചര്‍ച്ചയ്ക്ക്‌ പോലും തയ്യാറായില്ല എന്നും 
ഹിമന്ദ കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുമ്പോള്‍ പറഞ്ഞിരുന്നു,ബിജെപിയില്‍ ചേര്‍ന്ന ഹിമന്ദ പാര്‍ട്ടിയുടെ അസം തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയര്‍മാന്‍ ആകുകയും 
ബിജെപിയെ അധികാരത്തില്‍ എത്തിക്കുകയുമായിരുന്നു.ഇന്നിപ്പോള്‍ വടക്ക് കിഴക്കന്‍ മേഖലയിലെ ബിജെപിയുടെ രാഷ്ട്രീയ ചാണക്യനാണ് ഹിമന്ദ ബിശ്വ ശര്‍മ.


Also Read:മണിപ്പൂരില്‍ കോണ്‍ഗ്രസിന്‌ പിഴച്ചു;എന്‍പിപി എംഎല്‍എമാര്‍ ബിജെപിക്കൊപ്പം!


കൃത്യമായ നിലപാട് കൃത്യമായ സമയത്ത് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന് കഴിയാതെ പോയത് ബിജെപി നേട്ടമാക്കി മാറ്റിയതാണ്,ഹിമന്ദ ബിശ്വ ശര്‍മയുടെ 
കാര്യത്തില്‍ കാണാന്‍ കഴിയുന്നത്‌.