Rajasthan Congress: രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി; മുൻ മന്ത്രി മഹേന്ദ്രജീത് മാളവ്യ ബിജെപിയിൽ ചേർന്നു
Mahendrajeet Malviya joined BJP: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമാണ് തന്നെ പാർട്ടിയിൽ ചേരാനായി സ്വാധീനിച്ചതെന്നും രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് വിസമ്മതിച്ചത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിന് വൻ തിരിച്ചടി. നാലുതവണ എംഎൽഎയും മുൻമന്ത്രിയുമായിരുന്ന മഹേന്ദ്രജീത് സിംഗ് മാളവ്യ ബിജെപിയിൽ ചേർന്നു. രാജസ്ഥാനിൽ ബിജെപിയുടെ ചുമതലയുള്ള അരുൺ സിംഗ് സംസ്ഥാന ഘടകം മേധാവി സി പി ജോഷി എന്നിവർ മുൻ എംപിയോട് ജയ്പൂരിലെ ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. ബിജെപി അധ്യക്ഷൻ ജെപി കേന്ദ്ര ആഭ്യന്തര മന്ത്രിച്ച എന്നിവരുമായും ഞായറാഴ്ച ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
ALSO READ: സന്ദേശ്ഖാലി അതിക്രമം, ഹർജി തള്ളി സുപ്രീം കോടതി, കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദ്ദേശം
പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമാണ് തന്നെ പാർട്ടിയിൽ ചേരാനായി സ്വാധീനിച്ചതെന്നും രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് വിസമ്മതിച്ചത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബൻസാര ജില്ലയിലെ ഭാഗ്യ ദോരയിൽ നിന്നുള്ള എംഎൽഎയാണ് മാളവ്യ. 2008 മുതൽ മാളവ് അവിടെ എംഎൽഎയാണ്. 2008 മുതൽ 2013 വരെയും 2021 മുതൽ 2023 വരെയും അദ്ദേഹം ക്യാബിനറ്റ് മന്ത്രി കൂടിയായി 1998 ൽ ബൻസ്വാരയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.