Sandeshkhali Violence: സന്ദേശ്ഖാലി അതിക്രമം, ഹർജി തള്ളി സുപ്രീം കോടതി, കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദ്ദേശം

Sandeshkhali Violence:  സന്ദേശ്ഖാലി ഗ്രാമത്തിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരന് നിർദ്ദേശം നൽകി

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 06:42 PM IST
  • സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തന്‍റെ ആശങ്കകളുമായി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ശ്രീവാസ്തവ പറഞ്ഞു.
Sandeshkhali Violence: സന്ദേശ്ഖാലി അതിക്രമം, ഹർജി തള്ളി സുപ്രീം കോടതി, കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദ്ദേശം

Sandeshkhali Violence: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച അന്വേഷണവും വിചാരണയും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. അന്വേഷണം സിബിഐ അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെഏല്‍പ്പിക്കണം എന്ന ആവശ്യവും  സുപ്രീംകോടതി തള്ളി.

Also Read:  Chandigarh Mayor Election: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ്, റിട്ടേണിംഗ് ഓഫീസർക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

തിങ്കളാഴ്ച നടന്ന ചില സുപ്രധാനമായ സംഭവവികാസങ്ങളിൽ സന്ദേശ്ഖാലി ഗ്രാമത്തിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരന് നിർദ്ദേശം നൽകി. കൽക്കട്ട ഹൈക്കോടതി ഇതിനകംതന്നെ  ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു സുപ്രീം കോടതി ഹര്‍ജികള്‍ തള്ളിയത്.  

Also Read:  Sandeshkhali Incident: ബിജെപി പ്രതിനിധി സംഘത്തെ സന്ദേശ്ഖാലി സന്ദർശിക്കുന്നതിൽ നിന്ന് വിലക്കി TMC സര്‍ക്കാര്‍ 

ഇതോടെ ഈ കേസിലെ ഹര്‍ജിക്കാരനായ അഭിഭാഷകൻ അലാഖ് അലോക് ശ്രീവാസ്തവ സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹർജി പിൻവലിച്ചതായി അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തന്‍റെ ആശങ്കകളുമായി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു. 

എന്താണ് സന്ദേശ്ഖാലി സംഭവം? എന്തുകൊണ്ടാണ് സന്ദേശ്ഖാലി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്? 

TMC നേതാവ് ഷാജഹാന്‍ ഷെയ്ക്കും അയാളുടെ അനുയായികളും തങ്ങളുടെ ഭൂമി തട്ടിയെടുക്കുകയും തങ്ങളെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് സന്ദേശ്ഖാലിയിലെ ഒട്ടനവധി സ്ത്രീകളുടെ ആരോപണം. അതുകൂടാതെ പോലീസ് കുറ്റവാളികളെയും ഗുണ്ടകളെയും സംരക്ഷിക്കുന്നതായും സ്ത്രീകള്‍ ആരോപിക്കുന്നു. 

റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ ഷെയ്ക്കിന്‍റെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യാൻ  എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ സംഘം എത്തിയിരുന്നു. എന്നാല്‍ ജനക്കൂട്ടം ഈ സംഘത്തെ ആക്രമിച്ചു. ടിഎംസിയുടെ ശക്തനായ നേതാവ് ഷാജഹാൻ ഷെയ്ഖ് ജനുവരി 5 മുതൽ ഒളിവിലാണ്. ഷാജഹാൻ ഷെയ്ഖ് ഒളിവിലായതോടെയാണ് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയത്.   
 
പശ്ചിമ ബംഗാളിലെ സന്ദേശ്‌ഖാലിയിൽ വര്‍ഷങ്ങളായി നടക്കുന്ന ആസൂത്രിതമായ കൂട്ടബലാത്സംഗത്തിന്‍റെയും ലൈംഗിക ചൂഷണത്തിന്‍റെയും ഭയാനകമായ സംഭവങ്ങളാണ് ഈ സ്ത്രീകള്‍  വിവരിക്കുന്നത്. വര്‍ഷങ്ങളായി നടക്കുന്ന ഈ ചൂഷണത്തിന്‍റെ കഥകള്‍ രാജ്യത്തെ നടുക്കിയിരിയ്ക്കുകയാണ്. 

ഇതിനകം സംഭവം ഏറ്റെടുത്ത BJP സന്ദേശ്‌ഖാലി സന്ദര്‍ശിക്കാന്‍ ശ്രമം നടത്തിയിരുന്നു.  ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്വത്തിലുള്ള ആറംഗ പ്രതിനിധി സംഘമാണ് ഇതിനായി പശ്ചിമ ബംഗാളില്‍ എത്തിയത്, എന്നാല്‍, CrPC സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ പോലീസ് ഇവരെ തടഞ്ഞിരുന്നു. 
 
സന്ദേശ്ഖാലി സംഭവത്തിൽ കൽക്കട്ട ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിയ്ക്കുകയാണ്. "തോക്കിന് മുനയിൽ" സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ആദിവാസി ഭൂമി കൈമാറ്റം എന്നീ ആരോപണങ്ങളിൽ ഫെബ്രുവരി 20-നകം റിപ്പോർട്ട് സമർപ്പിക്കാൻ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്  സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News