മൂംബൈ ഭീകരാക്രമണത്തിൽ കമാൻഡോകളെ നയിച്ച എൻ.എസ്.ജി മുൻ ഡയറക്ടർ കോവിഡ് ബാധിച്ച് മരിച്ചു
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദത്ത് പെട്ടന്നുള്ള ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരിച്ചത്
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിനെതിരെ എൻ.എസ്.ജി (Nsg) നടത്തിയ ഒാപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയിൽ കമാണ്ടോകളെ നയിച്ച എൻ.എസ്.ജി മുൻ ഡയറക്ടർ ജനറൽ ജ്യോതി കൃഷ്ണൻ ദത്ത് കോവിഡ് ബാധിച്ച് മരിച്ചു. 72 വയസ്സായിരുന്നു അദ്ദേഹത്തിന്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് അന്ത്യം.കോവിഡ് (Covid) ബാധ മൂർച്ഛിച്ചതോടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് താഴുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദത്ത് പെട്ടന്നുള്ള ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരിച്ചത്.മകൾ അമേരിക്കയിലും നോയിഡയിൽ ജോലി ചെയ്യുന്ന മകനും ഭാര്യയുമാണ് ദത്തിന്റെ കുടുംബം.
മുബൈ ഭീകരാക്രമണത്തിൻറെ ഭാഗമായി നടന്ന എൻ.എസ്.ജിയുടെ ഒാപ്പറേഷനുകൾക്ക് നേതൃത്വം നൽകിയ ജെ.കെ ദത്ത് പശ്ചിമബംഗാൾ കേഡർ 1971 ബാച്ചിലെ ഐ.പി.എസ്. ഓഫീസറാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ(സിബിഐ) ജോയിന്റ് ഡയറക്ടറുമായിരുന്നു ദത്ത്.
2006-’09 കാലത്താണ് എൻ.എസ്.ജി. മേധാവിയായത്. സി.ബി.ഐ.യിലും സി.ഐ.എസ്.എഫിലും ഉൾപ്പെടെ മികവ് കാട്ടിയ ദത്തിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും സ്തുത്യർഹ സേനത്തിനും ധീരതയ്ക്കുമുള്ള പോലീസ് മെഡലുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA