ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കൊവിഡ് (Covid) സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,54,96,330 ആയി. തുടർച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്.
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണെങ്കിലും പ്രതിദിന കൊവിഡ് മരണ നിരക്കിൽ (Covid Death) വർധനയുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 4529 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 3,89,851 പേർ രോഗമുക്തി നേടി (Recovery). നിലവിൽ 32,26,719 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, രാജ്യത്ത് കൂടുതൽ കമ്പനികൾക്ക് കൊവിഡ് വാക്സിന്റെ ആഭ്യന്തര ഉത്പാദനത്തിന് ലൈസൻസ് നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കൊവിഡ് വാക്സിനുകൾക്ക് ക്ഷാമം ഉണ്ടാകുന്നതിൽ കേന്ദ്രസർക്കാർ വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്.
18,58,09,302 പേർക്ക് ഇതുവരെ വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനമാണ്. രാജ്യത്തിന്റെ ജനസംഖ്യയുടെ 1.8 ശതമാനത്തിന് മാത്രമേ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രോഗികൾ കുറയുമ്പോഴും മരണനിരക്ക് വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA