New Delhi: പഞ്ചാബില്‍  കോണ്‍ഗ്രസ്‌ പാര്‍ട്ടിയോട് ഏറ്റുമുട്ടലിന് തയ്യാറെടുത്ത് മുന്‍ മുഖ്യമന്ത്രി  ക്യാപ്റ്റന്‍  അമരീന്ദര്‍ സിംഗ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന്  ക്യാപ്റ്റന്‍  അമരീന്ദര്‍ സിംഗ്  (Captain Amarinder Singh) വ്യക്തമാക്കി. തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിര്‍ണ്ണായക തീരുമാനം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്.  പുതിയ പാര്‍ട്ടി രൂപീകരിച്ച് കര്‍ഷക സമരത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.  


Also Read: Captain Amarinder Singh: ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ഡല്‍ഹിയില്‍, അമിത് ഷായുമായി നിര്‍ണ്ണായക കൂടിക്കാഴ്ച


 എന്നാല്‍, തന്‍റെ  പാര്‍ട്ടി  BJP യോട് സഖ്യം ചേരുമോ എന്ന ചോദ്യത്തിന്  കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ BJPയുമായി സഹകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.   കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ  തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.


പഞ്ചാബ്‌ കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്ന അദ്ദേഹം,  ഇരുപത് എം.എല്‍.എമാരുടെ പിന്തുണയാണ് അവകാശപ്പെടുന്നത്.  കൂടാതെ, അകാലിദള്‍  വിമത നേതാക്കളുമായും അദ്ദേഹം സമ്പര്‍ക്കത്തിലാണ്  എന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.  


Also Read: Captain Amarinder Singh: കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പിച്ചു..., കോണ്‍ഗ്രസിന്‍റെ അമരത്തുനിന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേയ്ക്ക്...!!


പഞ്ചാബ്‌ കോണ്‍ഗ്രസിലെ കലഹത്തിന്‍റെ പരിണത ഫലമായിരുന്നു  ക്യാപ്റ്റന്‍റെ രാജി. കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്‍റെ അപമാനം സഹിക്കാന്‍ വയ്യെന്നായിരുന്നു അദ്ദേഹം കാരണമായി ചൂണ്ടിക്കാട്ടിയത്.  രാജിയോടെ അദ്ദേഹം BJPയില്‍  ചേരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു  എങ്കിലും അദ്ദേഹം അത് നിരാകരിച്ചിരുന്നു.  കര്‍ഷക പ്രക്ഷോഭത്തിന് ഇതുവരെ  പരിഹാരം കാണാത്ത സാഹചര്യത്തില്‍  BJP യുമായുള്ള ബന്ധം ഗുണം ചെയ്യില്ല എന്നത് തന്നെ കാരണം.  


കോണ്‍ഗ്രസില്‍ തുടരില്ല എന്നും BJP യില്‍ ചേരില്ല എന്നും വ്യക്തമാക്കിയ അമരീന്ദര്‍ സിംഗ്  ഇപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന വിവരം അറിയിച്ചിരിയ്ക്കുകയാണ്. മൂന്നു തവണ കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം.


അടുത്ത  വര്‍ഷം പഞ്ചാബില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ നിര്‍ണ്ണായക നീക്കമാണ് BJPയും  AAPയും നടത്തുന്നത്.   AAP ഇതിനോടകം നിരവധി വാഗ്ദാനങ്ങള്‍ നല്‍കിക്കഴിഞ്ഞു.  അതേസമയം, കര്‍ഷക പ്രശ്നം, നിര്‍ണ്ണായകമാവുന്ന പഞ്ചാബില്‍  BJP സ്വീകരിക്കുന്ന നിലപാട് എന്താണ് എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ  നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.