Captain Amarinder Singh: ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ഡല്‍ഹിയില്‍, അമിത് ഷായുമായി നിര്‍ണ്ണായക കൂടിക്കാഴ്ച

പഞ്ചാബ്‌ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന  ക്യാപ്റ്റൻ അമരീന്ദർ സിംഗ്  ഇന്ന്  ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്  ഷായുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ  ഒരു മാസത്തിനിടെയിലെ  അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ഡൽഹി സന്ദർശനമാണ് ഇത്.

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 12:55 PM IST
  • പഞ്ചാബ്‌ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
  • കഴിഞ്ഞ ഒരു മാസത്തിനിടെയിലെ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ഡൽഹി സന്ദർശനമാണ് ഇത്.
Captain Amarinder Singh: ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് ഡല്‍ഹിയില്‍, അമിത് ഷായുമായി നിര്‍ണ്ണായക  കൂടിക്കാഴ്ച

New Delhi: പഞ്ചാബ്‌ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന  ക്യാപ്റ്റൻ അമരീന്ദർ സിംഗ്  ഇന്ന്  ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്  ഷായുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ  ഒരു മാസത്തിനിടെയിലെ  അദ്ദേഹത്തിന്‍റെ മൂന്നാമത്തെ ഡൽഹി സന്ദർശനമാണ് ഇത്.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ്  ക്യാപ്റ്റൻ അമരീന്ദർ സിംഗ് (Captain Amarinder Singh)  രാജ്യ തലസ്ഥാനത്ത് എത്തുന്നത്. ഓരോ തവണയും അദ്ദേഹത്തിന്‍റെ സന്ദര്‍ശനം ഏറെ ഊഹാപോഹങ്ങള്‍ക്ക്  വഴി തെളിച്ചിരുന്നുവെങ്കിലും അദ്ദേഹം ഇതുവരെ തന്‍റെ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 

ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ ഡല്‍ഹി സന്ദര്‍ശനവും അമിത് ഷായുമായുള്ള  (Amit Shah) കൂടിക്കാഴ്ചയും  അദ്ദേഹം  സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ബിജെപിയുമായി കൈകോർക്കുകയും ചെയ്യുമെന്ന കാര്യത്തിന്  ആക്കം കൂട്ടുകയാണ്.

Also Read: Captain Amarinder Singh: കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പിച്ചു..., കോണ്‍ഗ്രസിന്‍റെ അമരത്തുനിന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേയ്ക്ക്...!!

അടുത്ത  വര്‍ഷം പഞ്ചാബില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കെ നിര്‍ണ്ണായക നീക്കമാണ് BJPയും നടത്തുന്നത്.   മികച്ച പദ്ധതികളാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗിനായി BJP ഒരുക്കുന്നത്. അഥവാ  പാര്‍ട്ടി നല്‍കുന്ന  വാഗ്ദാനങ്ങള്‍ നിരസിച്ചുകൊണ്ട്  BJPയില്‍ ചേരാന്‍  ക്യാപ്റ്റൻ  വിസമ്മതിച്ചാല്‍   പുതിയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ട്‌  NDA സഖ്യത്തിന്‍റെ  ഭാഗമാകാന്‍  സിംഗിനെ പ്രേരിപ്പിക്കുക എന്നതാണ്  BJPയുടെ മറ്റൊരു  പദ്ധതി.   

എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം  രാജിവച്ചതിന് പിന്നാലെ BJPയില്‍  ചേരുമോ എന്ന ചോദ്യത്തിന് അനുയായികളോട് ആലോചിച്ച് തീരുമാനിക്കും എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.  

Also Read: Amarinder Singh: കോൺ​ഗ്രസ് വിടുന്നു, ബിജെപിയിലേക്കില്ല; നിലപാട് വ്യക്തമാക്കി അമരീന്ദർ സിം​ഗ്

അതേസമയം,  കര്‍ഷക പ്രക്ഷോഭത്തിന് ഇതുവരെ  പരിഹാരം കാണാത്ത സാഹചര്യത്തില്‍  BJP യുമായുള്ള ബന്ധം ഗുണം ചെയ്യില്ല എന്ന കാര്യവും അദ്ദേഹത്തിന് അറിയാം. അതിനാല്‍, ഇന്നത്തെ ഡല്‍ഹി സന്ദര്‍ശനം  മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് സൗഹാർദ്ദപരമായ പരിഹാരം കണ്ടെത്താനുള്ള വഴികൾ ചർച്ച ചെയ്യാനാണ് എന്നും പറയപ്പെടുന്നു. 

പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിപിസിസി) അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള  മാസങ്ങൾ നീണ്ട ഏറ്റുമുട്ടലിനെ തുടർന്നാണ്  ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.  രാജിയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം  കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ  പെരുമാറ്റത്തില്‍ താന്‍  തികച്ചും  അപമാനിതനായതായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.   കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും "അനുഭവപരിചയമില്ലാത്തവർ" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്‌. 

Also Read: Captain Amarinder Singh: NSA അജിത്‌ ഡോവലിനെ സന്ദര്‍ശിച്ച് പഞ്ചാബ്‌ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്

പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും  നാല് മാസം മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസിലെ ഈ രാഷ്ട്രീയ കോലാഹലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.  എന്നാല്‍,  ക്യാപ്റ്റന്‍റെ രാജിയില്‍ കൂസാതെ, കോണ്‍ഗ്രസ്‌  ദളിത്‌ നേതാവ്  ചരൺജിത് സിംഗ് ചന്നിയെ  പഞ്ചാബിന്‍റെ  പുതിയ മുഖ്യമന്ത്രിയായി നിയമിയ്ക്കുകയും  ചെയ്തിരുന്നു.  

എന്നാല്‍,  കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പാക്കി കോണ്‍ഗ്രസിന്‍റെ അമരത്തുനിന്നും  ക്യാപ്റ്റൻ അമരീന്ദർ സിംഗ് ബിജെപിയിലേയ്ക്ക് എന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്‌.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

 

 

Trending News