New Delhi: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ കേന്ദ്ര കൃഷിമന്ത്രിയായി കേന്ദ്ര മന്ത്രിസഭയില്‍ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന..... !!
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും BJP ദേശീയ അദ്ധ്യക്ഷന്‍ JP ന ദ്ദയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് അഭ്യൂഹങ്ങള്‍ ശക്തമായിരിയ്ക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് BJP ദേശീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും .
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും (Amit Shah) BJP ദേശീയ അദ്ധ്യക്ഷന്‍ JP ന ദ്ദയും തമ്മിലും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തയാണ് അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന തരത്തില്‍ സൂചനകള്‍ പുറത്തുവരാന്‍ ഇടയാക്കിയിരിയ്ക്കുന്നത്. കേന്ദ്ര കൃഷി വകുപ്പാണ് അദ്ദേഹത്തെ കാത്തിരിയ്ക്കുന്നത് എന്നാണ് സൂചനകള്‍...!!
മികച്ച പദ്ധതികളാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗിനായി (Captain Amarinder Singh) BJP ഒരുക്കുന്നത്. അഥവാ പാര്‍ട്ടി നല്‍കുന്ന വാഗ്ദാനങ്ങള്‍ നിരസിച്ചുകൊണ്ട് BJPയില്‍ ചേരാന്‍ ക്യാപ്റ്റൻ വിസമ്മതിച്ചാല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ട് NDA സഖ്യത്തിന്‍റെ ഭാഗമാകാന്‍ സിംഗിനെ പ്രേരിപ്പിക്കുക എന്നതും നേതാക്കളുടെ പദ്ധതിയിലുണ്ട്.
പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിപിസിസി) അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള മാസങ്ങൾ നീണ്ട ഏറ്റുമുട്ടലിനെ തുടർന്നാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രാജിയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ പെരുമാറ്റത്തില്‍ താന്‍ തികച്ചും അപമാനിതനായതായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Also Read: രാഹുലിനെയും പ്രിയങ്കയെയും ഉപദേശകർ വഴിതെറ്റിക്കുകയാണെന്ന് Amarinder Singh
എന്നാല്‍, രാജിവച്ചതിന് പിന്നാലെ BJPയില്‍ ചേരുമോ എന്ന ചോദ്യത്തിന് അനുയായികളോട് ആലോചിച്ച് തീരുമാനിക്കും എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ശേഷിക്കെയാണ് ഈ രാഷ്ട്രീയ കോലാഹലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. എന്നാല്‍, ക്യാപ്റ്റന്‍റെ രാജിയില്‍ കൂസാതെ, കോണ്‍ഗ്രസ് ദളിത് നേതാവ് ചരൺജിത് സിംഗ് ചന്നിയെ പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി നിയമിയ്ക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.