Chhattisgarh: റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
ട്രെയിനിന്റെ തറയിൽ ഇഗ്നിറ്റർ സെറ്റ് അടങ്ങിയ പെട്ടി വീണതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റായ്പൂർ: ചത്തീസ്ഗഢിലെ റായ്പൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ (Blast) നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 6.30ന് ആണ് സ്ഫോടനമുണ്ടായത്. ഡിറ്റണേറ്റർ മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ട്രെയിനിന്റെ തറയിൽ ഇഗ്നിറ്റർ സെറ്റ് അടങ്ങിയ പെട്ടി വീണതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റായ്പൂർ റെയിൽവേ സ്റ്റേഷനിൽ സിആർപിഎഫിന്റെ (Central Reserve Police Force) 122 ബറ്റാലിയനിലെ ഉദ്യോഗസ്ഥർ ജമ്മുവിലേക്കുള്ള ട്രെയിനിൽ കയറാനിരിക്കെയാണ് സംഭവം നടന്നതെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ALSO READ: Encounter in Poonch District: പൂഞ്ചിൽ ഏറ്റുമുട്ടൽ; JCO ഉൾപ്പെടെ 2 സൈനികർക്ക് വീരമൃത്യു
"ഹെഡ് കോൺസ്റ്റബിൾ വികാസ് ചൗഹാൻ നിലത്ത് വീണ പെട്ടി പിടിച്ചതിനാൽ ഗുരുതരമായി പരിക്കേറ്റു. മറ്റ് മൂന്ന് ജീവനക്കാർക്ക് നിസാര പരിക്കുകളാണ് ഉണ്ടായതെന്നും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഇവരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും" സിആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സിആർപിഎഫിലെയും ലോക്കൽ പോലീസിലെയും മുതിർന്ന ഉദ്യോഗസ്ഥർ റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സിആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...