ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ അതിവേ​ഗ ട്രെയിനിന്റെ ട്രയൽ റണ്ണിനിടെ ട്രെയിൻ കയറി നാല് പേർ മരിച്ചു. ജമാല്‍പുര്‍കല ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. നാല് പേരുടെയും ശരീരം ചിഹ്നഭിന്നമായ നിലയിലായിരുന്നു.ഹരിദ്വാർ ജില്ലയിലെ പുതിയ ട്രാക്കിൽ ട്രയൽ നടത്തുമ്പോഴായിരുന്നു അപകടം. ജമാൽപൂരിലെ റെയിൽവേ ​ഗേറ്റ് ഇൗ സമയം അടഞ്ഞു കിടക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READകൊടു തണുപ്പ്: സൈന്യം കാത്ത് നിന്നില്ല ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു


സംഭവത്തിൽ Railway പറയുന്നതിങ്ങനെ എല്ലാവിധ സുര​​ക്ഷാ മുൻ കരുതലോടും കൂടിയായിരുന്നു ട്രയൽ റൺ നടത്തിയത്. ട്രെയിന്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. എല്ലാ ഉയർന്ന ഉദ്യോ​ഗസ്ഥരും ഇ സമയം ട്രയിനിലുണ്ടായിരുന്നു.സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. ട്രെയിന്‍ അപകടത്തില്‍ മജിസ്റ്റേരീയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹിയില്‍ നിന്നാണ് ട്രെയിന്‍ കൊണ്ടുവന്നത്. ട്രാക്കിന്റെ വീതി കൂട്ടി ഹൈ സ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം നടന്നത്.മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ഹരിദ്വാര്‍ എസ്‌എസ്പി സെന്തില്‍ അവുദായ് കൃഷ്ണ രാജ് പറഞ്ഞു.


ALSO READIS Militant Link: മലയാളിക്ക് എഴുവർഷം കഠിന തടവും പിഴയും


അതിവേ​ഗത്തിൽ ട്രെയിൻ ഒാടിക്കുന്നത് പാളത്തിന്റെ സുരക്ഷാ പരിശോധനക്കായാണ്. എല്ലാ പുതിയ പാളങ്ങളിലും ഇത്തരം വേ​ഗത്തിലുള്ള ഒാട്ടങ്ങൾ റെയിൽവേ സാധാരണ നടത്തും. അതേസമയം സംഭവം ​ഗ്രാമീണർ പാളം മുറിച്ചു കടക്കുന്നതിനിടയിലോ അല്ലെങ്കിൽ പാളത്തിൽ ഇരിക്കുമ്പോഴോ ആകാമെന്നാണ്സം Police സംശയിക്കുന്നത്. ഇത്തരം അപകടങ്ങൾ മുൻപും പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.