Suicide: `മോക്ഷം ലഭിക്കാൻ ജീവൻ വെടിയുന്നു`; തിരുവണ്ണാമലൈയിൽ നാലു പേർ മരിച്ച നിലയിൽ
ഉത്സവം കഴിഞ്ഞ് ഇവർ ചെന്നൈയിലേക്ക് മടങ്ങിയെങ്കിലും വെള്ളിയാഴ്ച ഇവര്‍ വീണ്ടും മടങ്ങിയെത്തുകയായിരുന്നു.
ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടെ നാലു പേര്‍ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയിൽ. പ്രാഥമിക അന്വേഷണത്തിൽ 'മോക്ഷം' നേടാനായാണ് ആത്മാഹുതി നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
ചെന്നൈ വ്യാസര്‍പാടി സ്വദേശികളായ ശ്രീ മഹാകാല വ്യാസര്‍, കെ രുക്മിണി പ്രിയ, കെ ജലന്ധരി, മുകുന്ദ് ആകാശ് കുമാര്‍ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവണ്ണാമല ക്ഷത്രത്തിന് സമീപമുള്ള ഹോട്ടൽ മുറിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തയത്.
വിവാഹമോചിതയായ രുക്മിണി പ്രിയ മഹാകാല വ്യാസറെ പരിചയപ്പെടുകയായിരുന്നു. ഇരുവര്‍ക്കും ആത്മീയകാര്യങ്ങളില്‍ അഗാധ താല്‍പര്യമുള്ളതിനാല്‍ ഒരുമിച്ച് നിരവധി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ടായിരുന്നു. തിരുവണ്ണാമലൈയില്‍ എല്ലാ വര്‍ഷവും നടക്കുന്ന കാര്‍ത്തിക ദീപോത്സവത്തിന്റെ സ്ഥിരം സന്ദര്‍ശകരായിരുന്നു ഇവർ.
ഈ വര്‍ഷത്തെ ഉത്സവം കഴിഞ്ഞ് ഇവർ ചെന്നൈയിലേക്ക് മടങ്ങിയെങ്കിലും വെള്ളിയാഴ്ച ഇവര്‍ വീണ്ടും മടങ്ങിയെത്തുകയായിരുന്നു. മോക്ഷപ്രാപ്തിക്കായി അണ്ണാമലൈയാരും മഹാലക്ഷ്മി ദേവിയും വിളിച്ചുവെന്ന് പറഞ്ഞാണ് ഇവർ മടങ്ങിയെത്തിയത്. ഇവർ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹോട്ടലിലെത്തിയിരുന്നു. വൈകുന്നേരം ആറു മണിയോടെ ഒരു ദിവസം കൂടി ഹോട്ടലില്‍ തങ്ങുമെന്ന് ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചിരുന്നു.
Also Read: പുതുവർഷത്തിൽ ചൊവ്വ പുണർതം നക്ഷത്രത്തിലേക്ക്; ജനുവരി മുതൽ ഇവർക്ക് നേട്ടം മാത്രം!
ശനിയാഴ്ച രാവിലെ 11 മണിക്ക് ജീവനക്കാര്‍ വിളിച്ചപ്പോള്‍ മറുപടി ലഭിക്കാതെ വന്നതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം സംഭവസ്ഥലത്തെത്തി വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച കത്തില്‍ മോക്ഷം നേടുന്നതിനായി ജീവിതം അവസാനിപ്പിക്കാനുള്ള താല്‍പര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഫോണുകളിലെ വീഡിയോകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.