• Dec 29, 2024, 06:23 AM IST
1 /14

Today Rashiphalam: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും വ്യത്യസ്ത  അനുഭവങ്ങളായിരിക്കും ഉണ്ടാകുക. ഇന്ന് മേട രാശിക്കാർക്ക് പ്രമോഷന് സാധ്യത, ഇടവ രാശിക്കാർ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കുക,  

2 /14

മിഥുന രാശിക്കാർക്ക് പ്രശനങ്ങൾ ഏറും, ചിങ്ങ രാശിക്കാർക്ക് അനാവശ്യ ആകുലതകൾ ഉണ്ടാകും, കന്നി രാശിക്കാർക്ക് അപകടത്തിന് സാധ്യത, തുലാം രാശിക്കാർ ജോലികൾ പൂർത്തിയാക്കുന്നതിൽ പ്രശ്നമുണ്ടാകും, ധനു രാശിക്കാർക്ക് ചെലവുകൾ ഏറും,  കുംഭ രാശിക്കാർക്ക് ജോലിയിൽ നല്ല ദിനം. മറ്റു രാശിക്കാർക്ക് ഇന്ന് എങ്ങനെ? അറിയാം...

3 /14

മേടം (Aries): ഇന്നിവർക്ക് വിവേകത്തോടെ പ്രവർത്തിക്കാനുള്ള ദിവസം. പ്രമോഷന് സാധ്യത, കുട്ടികൾ നിങ്ങളോട് പുതിയ എന്തെങ്കിലും ആവശ്യപ്പെട്ടേക്കാം, പ്രണയ ജീവിതം നയിക്കുന്നവർ പങ്കാളിയുമായി തർക്കിക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കളിൽ ഏതെങ്കിലും നഷ്‌ടപ്പെട്ടാൽ അത് തിരികെ ലഭിക്കും.

4 /14

ഇടവം (Taurus):  ഇന്നിവരുടെ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, ഭൂമി വാഹനം എന്നിവ വാങ്ങുന്നത് നല്ലത്, ഒരു പുതിയ അതിഥി വന്നേക്കാം, ജോലിയിൽ എന്തെങ്കിലും മാറ്റം വരുത്താൻ സാധ്യത, ബുദ്ധിശക്തി ഉപയോഗിച്ച് കുടുംബകാര്യങ്ങളിൽ പൂർണ്ണ ശ്രദ്ധ നൽകുക. 

5 /14

മിഥുനം (Gemini): ഇന്നിവർക്ക് പ്രശ്നങ്ങൾ നിറഞ്ഞ ദിവസം. സ്വകാര്യ കാര്യങ്ങൾ ആരുമായും പങ്കിടരുത്, ബിസിനസ്സുമായി ബന്ധപ്പെട്ട് ആരെങ്കിലുമായി പങ്കാളിത്തം സ്ഥാപിക്കുന്നത് നന്നായിരിക്കും, ബാല്യകാല സുഹൃത്തുക്കളിൽ ഒരാളെ കണ്ടുമുട്ടുന്നതിൽ സന്തോഷമുണ്ടാകും. പിതാവിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും വിഷമം തോന്നിയേക്കാം. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും.

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് സമ്മിശ്ര ദിവസം. കാലാവസ്ഥ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, ദീർഘകാല പദ്ധതികൾക്ക് ആക്കം കൂട്ടും, അമ്മയുടെ ആരോഗ്യനില മോശമാകും. ബിസിനസ്സിൽ ആഗ്രഹിച്ച ലാഭം ലഭിക്കാത്തതിൽ അൽപ്പം വിഷമിക്കും. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ കഴിയും. സർക്കാർ ജോലികൾ മുടങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അത് പൂർത്തിയാക്കും.

7 /14

ചിങ്ങം (Leo):  ഇന്നിവർ തർക്കത്തിൽ നിന്നും വിട്ടുനിൽക്കേണ്ട ദിവസം, അനാവശ്യമായ ആകുലതകൾ ഉണ്ടാകും, വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.

8 /14

കന്നി (Virgo): എന്നിവർക്ക് നല്ല ദിവസമായിരിക്കും. സാമ്പത്തിക സഹായമ ലഭിക്കും, ആരെക്കുറിച്ചും അനാവശ്യമായി സംസാരിക്കരുത്. പുതിയ ജോലികൾ ചെയ്യുന്നത് ഗുണകരമാകും. ആരോടും ആവശ്യപ്പെട്ട് വാഹനം ഓടിക്കരുത് അപകടത്തിന് സാധ്യതയുണ്ട്. മേലധികാരിക്ക് നിങ്ങളോട് എന്തെങ്കിലും ദേഷ്യം ഉണ്ടാകും. 

9 /14

തുലാം (Libra): ജോലി മാറ്റത്തിന് നല്ല ദിവസം. ചില നല്ല അവസരങ്ങൾ ലഭിക്കും, ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പുരോഗതിയുണ്ടാകും, മതപരമായ ഒരു യാത്രയ്ക്ക് തയ്യാറെടുക്കും, ചില ജോലികൾ പൂർത്തിയാക്കുന്നതിൽ പ്രശ്നമുണ്ടാകും, ചില പ്രധാനപ്പെട്ട ജോലികൾ സംബന്ധിച്ച്  സഹോദരങ്ങൾക്ക് നിങ്ങളോട് കൂടിയാലോചിക്കാം.

10 /14

വൃശ്ചികം (Scorpio): ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഇന്ന് ദുർബലമായ ദിവസം, ജോലിയിൽ മറ്റാരെയും ആശ്രയിക്കരുത്. ബിസിനസ്സിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കും. രാഷ്ട്രീയത്തിൽ ഇറങ്ങാൻ സുഹൃത്തുക്കൾ  ഉപദേശിച്ചേക്കാം. ചില പഴയ തെറ്റുകളിൽ നിന്ന് പാഠം പഠിക്കേണ്ടിവരും.

11 /14

ധനു (Sagittarius): ഇന്നിവർക്ക് അധികച്ചെലവുകൾ ഉണ്ടാകും. മനസ്സ് അസ്വസ്ഥമായി തുടരും. ബിസിനസ്സ് ഏകദേശം നല്ലതായിരിക്കും. 

12 /14

മകരം (Capricorn): ഇന്നിവർക്ക് പങ്കാളിത്തത്തിൽ ചില ജോലികൾ ചെയ്യാനുള്ള ദിവസം, പങ്കാളിയുമായി ഏതെങ്കിലും വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ അത് പരിഹരിക്കും. അമ്മയുടെ വാക്കുകൾ ശ്രദ്ധിക്കുക, കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അപരിചിതനെ വിശ്വസിച്ചാൽ വലിയ നഷ്ടം വരുത്തിയേക്കാം. പൂർവ്വിക സ്വത്ത് ലഭിച്ചേക്കാം.

13 /14

കുംഭം (Aquarius): ഇന്നിവർക്ക് കരിയറിൻ്റെ കാര്യത്തിൽ നല്ല ദിവസം.  കൂടുതൽ ഉത്തരവാദിത്തമുണ്ടാകും, ജോലി എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. കിട്ടാനുള്ള പണം ലഭിക്കാൻ സാധ്യത, സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ചില പ്രത്യേക സ്ഥാനം ലഭിച്ചേക്കാം. ആരിൽ നിന്നും പണം കടം വാങ്ങരുത്. 

14 /14

മീനം (Pisces): ഇന്നിവർക്ക് ആരോഗ്യത്തിൻ്റെ കാര്യത്തിൽ ദുർബല ദിവസമായിരിക്കും. ഭരണപരമായ കാര്യങ്ങളിലും നിങ്ങൾ പൂർണ ശ്രദ്ധ ചെലുത്തേണ്ടിവരും. ഒരു തർക്കത്തിലും ഇടപെടരുത്, ബിസിനസ്സിൽ നഷ്ടം സംഭവിക്കാൻ സാധ്യത, യാത്ര പോകുമ്പോൾ ശ്രദ്ധയോടെ വാഹനം ഓടിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola