ന്യൂഡൽഹി: രാജ്യത്ത് നിലവിലെ വാക്സിൻ (Vaccine) പദ്ധതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനെക്കുറിച്ചുള്ള അസത്യപ്രചരണങ്ങളിൽ വീഴരുത്. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മരുന്ന് നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം നേരിടാൻ എല്ലാ നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുകളും ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി (Prime Minister) വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് രണ്ടാം തരം​ഗം രാജ്യത്തെ നടുക്കി. എന്നാൽ രണ്ടാം തരം​ഗത്തിൽ രോ​ഗം ഭേ​ദമാകുന്നവരുടെ എണ്ണം കൂടുതലാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോ​ഗ്യ പ്രവർത്തകരുടെ ചെറുത്തുനിൽപ്പിന് അഭിവാദ്യം അർപ്പിച്ചു. നിലവിലെ അവസ്ഥയിൽ ഡോക്ടർമാർ ഓൺലൈൻ സംവിധാനം ഒരുക്കുന്നത് പ്രശംസനീയമാണ്. ഈ ദുരിത കാലം കടന്നുപോകാൻ ഒരു പോസിറ്റീവ് എനർജി ഉണ്ടാകണം. വിശ്വസനീയമായ സ്രോതസുകളെ മാത്രമേ വാർത്തകൾക്കായി ആശ്രയിക്കാവൂ. കൊവിഡുമായി (Covid) ബന്ധപ്പെട്ട ഒരു വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിന് മുൻപ് അതിന്റെ ഉറവിടം ഏതാണെന്ന് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ALSO READ:നില അതീവ ഗുരുതരം; വേണ്ടത് 1400 ലധികം ടൺ ഓക്സിജൻ, ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങൾ പ്രതിസന്ധിയിൽ കർണ്ണാടകയിൽ കൈവിട്ടു കോവിഡ്


അതേസമയം, രാജ്യത്ത് മൂന്നര ലക്ഷത്തിനോടടുത്ത് പ്രതിദിന കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം ഉണ്ടാകുന്ന മരണങ്ങളുടെ നിരക്ക് വീണ്ടും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 2,767 പേരാണ്. രാജ്യത്ത് ഇത് വരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്കാണിത്.  മാത്രമല്ല 3.49 ലക്ഷം പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകൾ മൂന്ന് ലക്ഷം കടക്കുന്നത്.


രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗബാധ പിടിച്ച് നിർത്താൻ കഴിയാത്ത വിധം ഉയർന്ന് കൊണ്ടിരിക്കുകകയാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും കർണാടകയിലും ഓക്സിജൻ ക്ഷാമം വൻതോതിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിൻറെ ഇന്ത്യൻ വകഭേദം ശക്തി പ്രാപിക്കുന്നതോടെ മരണസംഖ്യ ഇനിയും  ഉയരാനുള്ള സാധ്യതയുമുണ്ട്. ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും പ്രതിദിന കൊവിഡ് കണക്കുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ (Lock Down) ഒരാഴ്ച്ച കൂടി നീട്ടാൻ സാധ്യത. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഇന്ന് തന്നെ ഡൽഹി ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോറിറ്റി ലോക്ക്ഡൗൺ നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. മാത്രമല്ല 24000 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 


ALSO READ: Maharashtra Covid update: മഹാരാഷ്ട്ര ഭീതിയില്‍, കോവിഡ് വ്യാപനവും മരണനിരക്കും നിയന്ത്രണാതീതം


കർണാടകയിലും സ്ഥിതി  ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓക്സിജന്റെ ആവശ്യം കർണാടകയിൽ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, മെയ് ഒന്നിനെങ്കിലും കർണാടകയ്ക്ക് 1,400 ടൺ ഓക്സിജൻ അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 30,000 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. അതിൽ 17,000 പേരും ബെംഗളൂരുവിൽ നിന്നുള്ളവരാണ്. രാജ്യത്ത് കോവിഡ് രോഗബാധ രൂക്ഷമായി ബാധിച്ചത് മഹാരാഷ്ട്രയെയാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,160 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത് പുണെയിലാണ്. 10,025 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.