New Delhi: രാജ്യത്ത് ഇന്ധനവില   റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുമ്പോള്‍ വില വര്‍ദ്ധനയില്‍ വിശദീകരണവുമായി കേന്ദ്ര  പെട്രോളിയം മന്ത്രി c...


COMMERCIAL BREAK
SCROLL TO CONTINUE READING

അന്താരാഷ്ട്ര വിപണിയില്‍  (International Market) അസംസ്‌കൃത എണ്ണയുടെ  (Crude Oil) വില വര്‍ദ്ധിച്ചതാണ് പൊതുവിപണിയില്‍ ഇന്ധനവില വര്‍ദ്ധിക്കാന്‍ കാരണമെന്ന്  മന്ത്രി പറഞ്ഞു.


ഇന്ധനവില പതിയെ കുറയുമെന്നും  ജനങ്ങള്‍ക്ക് സഹായകരമാകാന്‍ പെട്രോളിയം ഉല്‍പന്നങ്ങളെ GSTയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്തി വ്യക്തമാക്കി.  എന്നാല്‍ GSTകൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.


അതേസമയം, രാജ്യത്തെ ഇന്ധനവില  വര്‍ദ്ധന സംബന്ധിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക്  അയച്ച കത്തിനെക്കുറിച്ചും കേന്ദ്രമന്ത്രി പ്രതികരിച്ചു.  കോണ്‍ഗ്രസ്‌  ഭരിക്കുന്ന രാജസ്ഥാനിലും ഭരണ പങ്കാളിയായ മഹാരാഷ്ട്രയിലുമാണ്  ഇന്ധന നികുതി ഏറ്റവും കൂടുതല്‍ ഈടാക്കുന്നത് എന്ന്  സോണിയജി മനസ്സിലാക്കണമെന്നും ധര്‍മേന്ദ്ര പ്രധാന്‍  (Dharmendra Pradhan) ചൂണ്ടിക്കാട്ടി.


അതേസമയം, രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന് മാത്രമായി ഒരു പരിഹാരം കാണാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച്‌ പരിഹാരം കാണേണ്ട വിഷയമാണ് ഇതെന്നായിരുന്നു കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.


Also read: Petrol Price: നാ​ഗാലാന്റും നികുതി കുറച്ചു,18.26 രൂപയായിരുന്ന നികുതി 16.04 ലേക്ക് കുറയും


ഇന്ധന വില  GST പരിധിയില്‍ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ല.  GST പരിധിയില്‍ വന്നാല്‍ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകും. എന്നാല്‍ ഇതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായം വേണമെന്നും  കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതരാമന്‍  പറഞ്ഞിരുന്നു. 


Also read: Fuel Price: ഇന്ധനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്, വില വര്‍ദ്ധനവില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി


രാജ്യത്ത് ഇന്ധനവില റെക്കോര്‍ഡ് തിരുത്തിയിരിയ്ക്കുകയാണ്.  കഴിഞ്ഞ  രണ്ടാഴ്ചയിലധികമായി  തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.