Fuel Price Today in Kerala: റെക്കോര്‍ഡ് കുതിപ്പിന് ചെറിയൊരു ബ്രേക്ക്, ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല
ഇന്ധനവിലയുടെ റെക്കോര്‍ഡ് കുതിപ്പിന് ചെറിയൊരു ബ്രേക്ക്, ഇന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.
Fuel Price Today in Kerala: ഇന്ധനവിലയുടെ റെക്കോര്‍ഡ് കുതിപ്പിന് ചെറിയൊരു ബ്രേക്ക്, ഇന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല.
ചരിത്രം കുറിച്ച് മുന്നേറുകയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില. ഒരിടവേള മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവില (Fuel Price) ഇപ്പോള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവാണ് രാജ്യത്ത് പ്രതിഫലിക്കുന്നത്.
ഇതിനിടെ, ഇന്ധനവില വര്‍ദ്ധനവ് കുറയ്ക്കാന്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. GSTയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന കേന്ദ്രത്തിന്‍റെ വാദം അംഗീകരിക്കാന്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ തയാറല്ല. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെ ഇന്ധന വില GSTയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തിലേക്ക് GST കൗണ്‍സില്‍ എത്തുകയായിരുന്നു.
Also Read: Fuel Price: ഇന്ധന വില കുറയുമോ? എന്താണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്...
അതേസമയം, തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പെട്രോളിന് 105.84 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 94.57 രൂപയും. അതേസമയം, മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 111.77 രൂപയാണ് വില. ഡീസലിന് 102.52 രൂപയും.
കേരളത്തില്‍ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.09 രൂപയിലും ഡീസല്‍ ലിറ്ററിന് 101.67 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.75 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 99.42 രൂപയാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 106.19 രൂപയും ഡീസലിന് 99.88 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് 85.68 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 75.03 ലാണ് രൂപ വിനിമയം നടത്തുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് രാജ്യത്ത് എണ്ണക്കമ്പനികള്‍ ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണിയ്ക്കാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...