Gandhi Jayanti 2021| പുക വലിച്ച് പുക വലിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഗാന്ധി, അതൊരു കഥയാണ്
അത് പോരെന്ന് തോന്നിയതോടെ വീട്ടിലെ ഭൃത്യൻമാരുടെ പക്കൽ നിന്ന് പണം മോഷ്ടിച്ചും പുകവലിക്കാൻ തുടർന്നു
ജീവിതത്തിലെ എല്ലാ നിലകളും അടുത്തറിയുകയും അനുഭവിക്കുകയും ചെയ്തത് ഗാന്ധിജിയുടെ അത്രയും ആരും ഉണ്ടാവില്ല. കുട്ടിക്കാലത്തെ അദ്ദേഹത്തിൻറെ അനുഭവം തന്നെ അങ്ങിനെ വിവരിച്ചിട്ടുണ്ട്. തൻറെ ഇളയച്ഛനെ പോലെ പുകവലിക്കാൻ പറ്റണമെന്നായിരുന്നു ഗാന്ധിജിയുടെ കുട്ടിക്കാല ആഗ്രഹം.
ബന്ധുവുമൊത്ത് ഇളയച്ഛൻ ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റികൾ പെറുക്കി പുക വലിക്കാൻ അദ്ദേഹം തുടങ്ങി. എന്നാൽ അത് പോരെന്ന് തോന്നിയതോടെ വീട്ടിലെ ഭൃത്യൻമാരുടെ പക്കൽ നിന്ന് പണം മോഷ്ടിച്ചും പുകവലിക്കാൻ തുടർന്നു. ഇടയിൽ സിഗരറ്റ് പോലെ ഒരു ചെടിയുടെ തണ്ട് കൊണ്ടും വലിക്കാൻ തുടങ്ങി. ഇതിങ്ങനെ നിർബാധം തുടർന്നു.
Also Read: രാഷ്ട്രപിതാവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി രാജ്ഘട്ടില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു
പിന്നെയും നാളുകൾ മുന്നോട്ട് പോയപ്പോൾ എന്തിനും ഏതിനും മുതിർന്നവരുടെ അനുവാദം വേണമെന്നത് അദ്ദേഹത്തെ ഏറെ ബുദ്ധിമുട്ടിച്ചു. എന്തിനിങ്ങനെ ജീവിക്കണം ? നിരാശ മൂലം ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. വളരെ എളുപ്പത്തിൽ മരിക്കാൻ തീരുമാനിക്കുന്നത് ഇന്നത്തെ കാലത്ത് അത്ര പുതിയ സംഭവമല്ലല്ലോ.
അത്മഹത്യക്ക് തിരഞ്ഞെടുത്തത് ഉമ്മത്തിൻ കായ ആണ് ദൂരെ കാട്ടിൽ പോയ കായ ശേഖരിച്ചു.സന്ധ്യാ സമയം ആത്മഹത്യക്ക് പറ്റിയ സമയമായി കണക്കാക്കി. അതിന് മുൻപ് അടുത്തുള്ള കേദാർജി ക്ഷേത്രത്തിൽ പോയി നെയ്യൊഴിച്ച് പ്രാർഥിച്ചു. പിന്നെ ഒരു ഒഴിഞ്ഞ സ്ഥലം കണ്ടെത്തി. പക്ഷെ അത്രയുമായപ്പോഴേക്കും ഗാന്ധിജിക്കും ബന്ധുവിനും അപ്പോൾ ആത്മഹത്യ ചെയ്യാനുള്ള ധൈര്യം നഷ്ടപ്പെട്ടിരുന്നു.
Also Read: ഗാന്ധി ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്ത് മോഹന്‍ലാല്‍
"വേഗം മരിച്ചില്ലെങ്കിലോ പിന്നെ കൊന്നിട്ടെന്താ പ്രയോജനം" എൻറെ സത്യാന്വേഷണ പരീക്ഷണ കഥകളിൽ ഇത് വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിൽ ചെന്ന് മനസ്സ് ശാന്താമാക്കി അവർ മടങ്ങി. മുതിർന്ന ശേഷവും പുകവലിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. അത് വൃത്തികെട്ടതും,അപരിഷ്കൃതവും,ഹാനീകരവുമെന്ന് അദ്ദേഹം തൻറെ പുസ്തകത്തിൽ ആവർത്തിക്കുന്നു.
പിൽക്കാലത്ത് തൻറെ തെറ്റുകൾ ഏറ്റു പറഞ്ഞ് അച്ഛനോട് മാപ്പ് ചോദിക്കാൻ ഗാന്ധിജി തയ്യാറായി. തൻറെ തെറ്റുകളും മാപ്പും ഒപ്പം തനിക്ക് കടുത്ത ശിക്ഷ തന്നെ തരണമെന്നും കാണിച്ച് ഒരു കുറിപ്പ് അദ്ദേഹം എഴുതി. അച്ഛൻ രോഗാവസ്ഥയിലായിരുന്ന സമയമായിരുന്നു അത്. കുറിപ്പ് വായിച്ച് പിതാവിൻറെ കണ്ണുനിറഞ്ഞു. അദ്ദേഹം വീണ്ടും കണ്ണടച്ച് കട്ടിലിലിലേക്ക് ചാഞ്ഞു. തൻറെ കുറ്റം ഏറ്റുപറയലിൽ പിതാവിനുണ്ടായ അഭിമാനം എത്രത്തോളമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയായിരുന്നു.
Also Read: Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് അപൂർവ ഇനം ശംഖുകൾ പിടികൂടി
സത്യസന്ധതക്ക് ചിലപ്പോൾ അസാമാന്യ ധൈര്യം വേണം. കുറ്റം ഏറ്റുപറയുന്നത് അതിലും വലിയ കാര്യമാണ്. ഗാന്ധിജി നമ്മുക്ക് കാണിച്ച് തന്നതും അത് തന്നെയാണ്.
( എൻറെ സത്യാന്വേഷണ പരീക്ഷണ കഥകളിൽ നിന്നും സംയോജിപ്പിച്ചത്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...