രാഷ്ട്രപിതാവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി രാജ്ഘട്ടില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു

അഹിംസ തത്വത്തെ അടിസ്ഥാനമാക്കിയ സത്യാഗ്രഹ സമരമുറയിലൂടെയാണ് ഗാന്ധിജി ലോകമെമ്പാടും ശ്രദ്ധേയനായത്.   

Last Updated : Oct 2, 2019, 08:29 AM IST
രാഷ്ട്രപിതാവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി രാജ്ഘട്ടില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ നേതാവും വഴികാട്ടിയുമായിരുന്ന രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മദിനം രാജ്യം ആഘോഷിക്കുകയാണ്.

രാഷ്ട്രപിതാവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. 

 

 

ഇന്ന് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെയും ജന്മദിനമാണ്. പ്രധാനമന്ത്രി വിജയ്‌ഘട്ടില്‍ എത്തി പുഷ്പാഞ്ജലി അര്‍പ്പിച്ചു.  

 

 

കോണ്‍ഗ്രസ്‌ ഇടക്കാല പ്രസിഡന്റ്‌ സോണിയ ഗാന്ധി വിജയ്‌ഘട്ടിലും രാജ്ഘട്ടിലും എത്തി പുഷ്പാഞ്ജലി അര്‍പ്പിച്ചു.  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പുഷ്പാഞ്ജലി അര്‍പ്പിച്ചു.  

 

 

ഗുജറാത്തിലെ പോര്‍ബന്ധറില്‍ 1869 ഒക്ടോബര്‍ 2നായിരുന്നു മഹാത്മാഗാന്ധിയുടെ ജനനം. ഉത്തര്‍പ്രദേശിലെ മുഗള്‍സരായയില്‍ 1904  ഒക്ടോബര്‍ 2 നായിരുന്നു ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജനനം. 

അഹിംസ തത്വത്തെ അടിസ്ഥാനമാക്കിയ സത്യാഗ്രഹ സമരമുറയിലൂടെയാണ് ഗാന്ധിജി ലോകമെമ്പാടും ശ്രദ്ധേയനായത്. ഗാന്ധിജി, മഹാത്മാ, ബാപ്പൂ എന്നിങ്ങനെയുള്ള നാമവിശേഷണങ്ങളിലൂടെ അദ്ദേഹം ജനഹൃദയങ്ങളിലേക്ക് ചേക്കേറി. 

ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ചിന്തകനും ദാർശനികനുമായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥിതിയും തൊട്ടു കൂടായ്മയും ഇല്ലായ്മ ചെയ്യുന്നതിൽ ഗാന്ധിജി വഹിച്ച പങ്ക് ഇന്ത്യയുടെ ചരിത്രത്തെ സംബന്ധിച്ച് മാറ്റി നിർത്താനാവാത്തതാണ്.

മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം രാജ്യം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പാര്‍ലമെന്റ് മന്ദിരത്തിലെ പുഷ്പാര്‍ച്ചനക്ക് ശേഷം പ്രധാനമന്ത്രി ഇന്ന് ഗുജറാത്തിലേക്ക് പോകും.

Trending News