ന്യൂഡൽഹി: ഇന്ന്, ഒക്ടോബർ 2 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് (Gandhi Jayanti). പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് പുഷ്പാർച്ചന നടത്തി. ഇന്ന് അദ്ദേഹം നിരവധി പദ്ധതികൾ ആരംഭിക്കുകയും ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ഗ്രാമ പഞ്ചായത്തുകളുമായും ജല സമിതികളുമായും സംവദിക്കും.  ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ 152 മത്തെ ജന്മവാര്‍ഷികമാണ് (Gandhi Jayanti) ഇന്ന്. 


Also Read: രാഷ്ട്രപിതാവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി രാജ്ഘട്ടില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു


അതിനോടനുബന്ധിച്ച രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ ഇന്ന് പുഷ്പാര്‍ച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വമത പ്രാര്‍ത്ഥനയും നടക്കും. 


ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധിജി ജനിച്ചത്. ബ്രിട്ടനില്‍നിന്ന് നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായും സാമൂഹ്യപ്രവര്‍ത്തകനായും അദ്ദേഹം (Gandhi Jayanti) സേവനമനുഷ്ടിച്ചിരുന്നു. 


പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നല്‍കി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച അദ്ദേഹം 1931 ൽ നടത്തിയ ദണ്ഡിയാത്ര ഇന്ത്യന്‍ സമരത്തിലെ അവിസ്മരണീയ സംഭവമാണ്.


Also Read: ഗാന്ധി ജയന്തി ആഘോഷങ്ങളില്‍ പങ്കെടുത്ത് മോഹന്‍ലാല്‍


ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്നാണ് രാഷ്ട്രം വിശേഷിപ്പിക്കുന്നത്. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ടിന് നോണ്‍ വയലന്‍സ് ഡേ ആയി ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.


ഗാന്ധി ജയന്തിയായ ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രാജ്ഘട്ടിൽ എത്തി മഹാത്മാ ഗാന്ധിക്ക് പുഷ്പാർച്ചന നടത്തി. 


 



 


ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.