ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഗുണ്ടനേതാവ് അതീഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു
Atiq Ahmed Encounter : രണ്ട് ദിവസം മുമ്പ് വ്യാഴാഴ്ച അതീഖിന്റെ മകൻ അസദ് അഹമ്മദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു
ന്യൂ ഡൽഹി : മുൻ ലോക്സഭ എംപിയും ഗുണ്ടാനേതാവുമായിരുന്ന അതീഖ് അഹമ്മദ് ഉത്തർ പ്രദേശിൽ ജയിലിൽ തുടരവെ വെടിയേറ്റ് മരിച്ചു. പ്രയാഗ് രാജിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതീഖ് അഹമ്മദിന് വെടിയേൽക്കുന്നത്. അതീഖിന്റെ സഹോദരൻ അഷ്റഫ് അഹമ്മദും കൊല്ലപ്പെട്ടു. രണ്ട് ദിവസം മുമ്പാണ് അതീഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് പോലീസുമായിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നത്. അസദിനെയും സഹായിയെയുമാണ് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ ഏറ്റുമുട്ടലിൽ ഝാൻസിയിൽ വെച്ച് കൊലപ്പെടുത്തുന്നത്.
ഉമേഷ് പാൽ വധക്കേസിലെ പ്രധാനപ്രതിയാണ് അതീഖ് അഹമ്മദ്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് അതീഖ് കൊലപ്പെടുന്നത്. 2005ൽ ബിഎസ്പി എംഎൽഎയായ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെയും രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെയും വെടിവെച്ച കൊന്ന കേസിലെ പ്രതിയാണ് അതീഖ് അഹമ്മദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...