മുംബൈ: ഗരേന ഫ്രീ ഫയർ ഗെയിമിലെ ചലഞ്ച് പൂർത്തിയാക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് മുംബൈയിൽ 14 വയസുകാരൻ ആത്മഹത്യ ചെയ്തു. ഫ്രീ ഫയർ ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു കുട്ടിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഭോയ്‌വാഡ പോലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ ഗരേന ഫ്രീ ഫയർ നിരോധിച്ചിട്ടുണ്ട്. "ഫ്രീ ഫയർ ഓൺലൈൻ ഗെയിമിന് കുട്ടി അടിമയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ആത്മഹത്യ ചെയ്യാൻ കുട്ടിയെ പ്രേരിപ്പിച്ചത് എന്താണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ലെന്ന്" പോലീസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.


Also Read: Free Fire Ban | വീണ്ടും ആപ്പ് പൂട്ട്; ഫ്രീ ഫയർ ഉൾപ്പെടെ 53 ചൈനീസ് ആപ്പുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി


 


​ഗ്രൂപ്പുകളായാണ് ഫ്രീ ഫയർ ​ഗെയിം കളിക്കുന്നത്. അതിനാൽ, ഗെയിമിനിടെ എന്തെങ്കിലും സംഭവിച്ചോ എന്നറിയാൻ അവന്റെ സുഹൃത്തുക്കൾ ആരാണെന്നും ഗെയിമിലെ സഹകളിക്കാർ ആരാണെന്നും കണ്ടെത്താൻ ശ്രമിക്കുകയാണ് പോലീസ് പറഞ്ഞു.


2021 ഡിസംബറിൽ ലോകമെമ്പാടും ആളുകൾ ഏറ്റവുമധികം ഡൗൺലോഡ് ചെയ്‌ത മൊബൈൽ ഗെയിമാണ് ഗരേനയിൽ നിന്നുള്ള ഗരേന ഫ്രീ ഫയർ. 24 ദശലക്ഷത്തിനടുത്ത് ആളുകളാണ് ഇത് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. 2020 ഡിസംബറിനേക്കാൾ 28.2 ശതമാനം വർധനവാണിത്. ഈ കാലയളവിൽ ആപ്പ് ഏറ്റവും കൂടുതൽ ഇൻസ്റ്റാൾ ചെയ്ത രാജ്യങ്ങൾ ഇന്ത്യയും ബ്രസീലുമാണ്.  ഇന്ത്യയിൽ മൊത്തം ഡൗൺലോഡുകളുടെ 26 ശതമാനവും ബ്രസീലിൽ 12 ശതമാനവും ആണെന്ന് സെൻസർ ടവർ റിപ്പോർട്ട് ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.