ന്യൂഡൽഹി: ​ഗേറ്റ് 2023 പരീക്ഷയ്ക്കുള്ള അപേക്ഷ നടപടികൾ ഇന്ന് (ഓ​ഗസ്റ്റ് 30) മുതൽ തുടങ്ങി. താൽപര്യമുള്ളവർക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ gate.iitkgp.ac.in വഴി അപേക്ഷിക്കാം. സെപ്റ്റംബർ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. പേര്, യോ​ഗ്യത, ഫോൺ നമ്പർ, ഇ മെയിൽ ഐഡി, മറ്റ് ഡോക്യുമെന്റ്സ് എന്നീ വിശദാംശങ്ങൾ നൽകി വിദ്യാർത്ഥികൾക്ക് ​ഗേറ്റ് 2023 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കും. അപേക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തിയതി ഒക്ടോബർ ഏഴ് ആണ്. ഫോം പൂരിപ്പിക്കിന്നതിന് മുമ്പ് ഇനി പറയുന്ന കാര്യങ്ങൾ കൈവശമുണ്ടെന്നത് വിദ്യാർഥികൾ ഉറപ്പുവരുത്തണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

> ഫോട്ടോ​


> വിദ്യാർത്ഥിയുടെ ഒപ്പ്


> കാറ്റ​ഗറി സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ)


> പിഡബ്ല്യുഡി സർട്ടിഫിക്കറ്റ് ( ആവശ്യമെങ്കിൽ)


> ഫോട്ടോ ഐഡി പ്രൂഫ്


Also Read: Sudev Nair: 'ഞാനൊക്കെ എന്റെ ചോര വരെ കൊടുത്ത സിനിമയാണത്'; പത്തൊൻപതാം നൂറ്റാണ്ടിനെ കുറിച്ച് സുദേവ് നായർ


 


അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനായി നവംബർ നാല് മുതൽ 11 വരെ അവസരമുണ്ട്. ​ഗേറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് 2023 ജനുവരി മൂന്നിന് ഡൗൺലോഡ് ചെയ്യാം. 2023 ഫെബ്രുവരി 4, 5, 11, 12 തീയതികളിലായിരിക്കും ​​ഗേറ്റ് 2023 പരീക്ഷ നടത്തുക. ഏതെങ്കിലും വിഷയത്തിൽ ബിരുദം ചെയ്യുന്നവർക്കും ബിരുദ പഠനം പൂർത്തിയാക്കിയവർക്കും ഗേറ്റ് 2023 പരീക്ഷക്ക് അപേക്ഷിക്കാം. ഗേറ്റ് പരീക്ഷയെഴുതാൻ പ്രത്യേക പ്രായപരിധിയും നിർദ്ദേശിച്ചിട്ടില്ല. വനിതകൾക്കും എസ് സി, എസ് ടി, പി ഡബ്ലിയുഡി വിഭാ​ഗത്തിൽ പെട്ടവർക്കും പിഴയില്ലാതെ 850 രൂപയാണ് അപേക്ഷ ഫീസ്. പിഴയോടു കൂടി 1350 രൂപ അടയ്ക്കേണ്ടി വരും. മറ്റ് വിഭാ​ഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 1700 രൂപ പിഴയില്ലാതെയും 2200 രൂപ പിഴയോടു കൂടിയും ഫീസടക്കണം. 


രജിസ്ട്രേഷൻ നടപടികൾ


gate.iitkgp.ac.in സന്ദർശിക്കുക
​ലോ​ഗിൻ ടാബിൽ ക്ലിക്ക് ചെയ്ത് പുതിയ ഐഡിയും പാസ്‍വേർഡും നൽകുക
തുടർന്ന് അപേക്ഷ ഫോം പൂരിപ്പിക്കുക
ഡോക്യുമെന്റുകളുടെ സ്കാൻഡ് കോപ്പികൾ അപ്‍ലോഡ് ചെയ്ത് കൃത്യമാണെന്ന് ഉറപ്പു വരുത്തണം
അപേക്ഷ ഫീസടയ്ക്കുക
അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.