ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊലയാളികളെ എത്രയും വേഗംതന്നെ പിടികൂടുമെന്ന് അദ്ദേഹം അറിയിച്ചു.


കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗൗരിയുടെ കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി. തെറ്റിന് നേരേ വിരല്‍ ചൂണ്ടിയ ഒരാളെ വെടിവച്ച് കൊല്ലുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് പൊറുക്കാവുന്നതല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. എത്രയും വേഗം ഇതിന് ഉത്തരവാദികളായ ദുഷ്ടശക്തികളെ വെളിച്ചത്തു കൊണ്ടുവരാന്‍ കർണാടക സർക്കാരിനു കഴിയട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.