Gautam Gambhir: അനധികൃതമായി കോവിഡ് മരുന്ന് കൈവശം വച്ചു, ഗൗതം ഗംഭീറിന്റെ സംഘടനയ്ക്ക് കുരുക്ക്
New Delhi: Gautam Gambhir Foundation നിയമ കുരുക്കിലെയ്ക്ക്... അനധികൃതമായി കോവിഡ് മരുന്ന് കൈവശം വച്ചെന്ന് റിപ്പോര്‍ട്ട്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഈസ്‌റ്റ് ഡല്‍ഹിയില്‍ നിന്നുളള BJP MPയുമായ ഗൗതം ഗംഭീറിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡല്‍ഹി ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗം (Drugs Control Department)
ഗൗതംഗംഭീര്‍ ഫൗണ്ടേഷന്‍ (Gautam Gambhir Foundation) കോവിഡ് മരുന്നായ ' Fabiflu' അനധികൃതമായി വാങ്ങിക്കുകയും കൈവശം വയ്ക്കുകയും കോവിഡ് രോഗികളുടെ ഇടയില്‍ വിതരണം ചെയ്യുകയും ചെയ്‌തതായി ഡല്‍ഹി സര്‍ക്കാരിന്‍റെ കീഴിലുളള ഡ്രഗ് കണ്‍ട്രോളര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ഇത്തരം നടപടികളിലൂടെ Gautam Gambhir Foundation, Drugs and Cosmetics Actല്‍ പറയുന്ന വ്യവസ്ഥകളും അതിലെ ചട്ടങ്ങളും ലംഘിച്ചു, ഇത്തരം നിയമ ലംഘനം സെക്ഷൻ 27 (ബി) (iii), 27 (ഡി) പ്രകാരം കുറ്റകരമാണ്, ഡ്രഗ് കണ്‍ട്രോളര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് ദിവസം മുന്‍പും ഈ കേസില്‍ ഡല്‍ഹി ഹൈക്കോടതി വാദം കേട്ടിരുന്നു. ആ അവസരത്തില്‍ Gautam Gambhir Foundationന് അനുകൂലമായ റിപ്പോര്‍ട്ട് ആണ് ഡ്രഗ് കണ്‍ട്രോളര്‍ സമര്‍പ്പിച്ചത്. എന്നാല്‍, രാജ്യത്ത് കോവിഡ് മരുന്നുകളുടെ ക്ഷാമം രൂക്ഷമായ അവസരത്തില്‍ Gautam Gambhir Foundationന് എങ്ങനെ ഇത്രയധികം മരുന്നുകള്‍ സംഭരിക്കുവാന്‍ സാധിച്ചുവെന്ന കോടതിയുടെ ചോദ്യത്തിന് രാജ്യത്ത് കോവിഡ് മരുന്ന് ക്ഷാമം ഇല്ലെന്നായിരുന്നു ഡ്രഗ് കണ്‍ട്രോളര്‍ മറുപടി നല്‍കിയത്.
ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ കഠിനമായി വിമര്‍ശിച്ച കോടതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു ദിവസത്തെ സമയം നല്‍കുകയായിരുന്നു. "കോടതി ശാസിച്ചതിനെത്തുടര്‍ന്ന്" ഡി.സി.ജി.ഐ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
'ഗൗതം ഗംഭീര്‍ ഇപ്രകാരം ചെയ്തത് ആവശ്യക്കാരെ സഹായിക്കാന്‍ വേണ്ടിയായിരിക്കും. എന്നാല്‍ ഉത്തരവാദിത്തബോധമുള്ള ഒരു നിലപാടായിരുന്നില്ല അത്. മറ്റുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമാകുന്നില്ലെന്ന് അദ്ദേഹത്തിന് അറിയില്ലേ?' ജസ്റ്റിസുമാരായ വിപിന്‍ സംഘിയും ജാസ്മീത് സിംഗും ചോദിച്ചു.
കൂടാതെ, ഇത്തരത്തില്‍ മരുന്ന് വാങ്ങുന്നതിനോ സംഭരിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ നിയമം അനുശാസിക്കുന്ന ലൈസൻസൊന്നും അദ്ദേഹത്തിന്‍റെ ഫൗണ്ടേഷന് ഇല്ല എന്നും കോടതി കണ്ടെത്തി.
ആം ആദ്മി പാര്‍ട്ടി (AAP) എം.എല്‍.എ മാരായ പ്രീതി തോമറും പ്രവീണ്‍ കുമാറും വന്‍തോതില്‍ കോവിഡ് മരുന്നുകള്‍ ശേഖരിക്കുന്നുവെന്ന ആരോപണവും അന്വേഷിക്കാന്‍ ഹൈക്കോടതി ഡ്രഗ് കോണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി
ഈ കേസുകളുടെ കൂടുതല്‍ പുരോഗതിയെക്കുറിച്ചുളള തല്‍സ്ഥിതി റിപ്പോര്‍ട്ട് ആറ് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളറോട് കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 29ന് വാദം കേള്‍ക്കുന്നതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്നിന് ക്ഷാമം നേരിടുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് എങ്ങനെ ഇത്തരം മരുന്നുകള്‍ സംഭരിക്കാനും വിതരണം ചെയ്യാനും സാധിക്കുന്നതെന്ന പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നുള്ള നടപടി ക്രമങ്ങളിലാണ് സത്യം പുറത്തുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...