നിയമസഭയെ മോദി വിരുദ്ധ വേദിയാക്കി മാറ്റുന്നു; കുഴൽപ്പണക്കവർച്ചാ കേസിൽ ബിജെപിക്ക് ബന്ധമില്ലെന്നും വി മുരളീധരൻ

ഒരാഴ്ചയ്ക്കിടെ നിയമസഭയിൽ രണ്ട് പ്രമേയങ്ങൾ പാസാക്കി. ലക്ഷദ്വീപ്, കൊവിഡ് വാക്സിൻ വിഷയങ്ങളിലാണ് നിയമസഭ പ്രമേയം പാസാക്കിയത്

Written by - Zee Malayalam News Desk | Last Updated : Jun 3, 2021, 02:35 PM IST
  • കേരളത്തിൽ സംസ്ഥാന സർക്കാർ വാക്സിന്റെ കാര്യത്തിൽ കൊവിഡിന്റെ കാര്യത്തിൽ ആശയ വ്യക്തതയില്ല
  • 18-44 വയസ് വരെയുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്നാണ് പറഞ്ഞത്
  • ഇപ്പോൾ ആ​ഗോള ടെണ്ടർ വിളിച്ച വാക്സിനും സംസ്ഥാന സർക്കാർ വാങ്ങുമെന്ന് പ്രഖ്യാപിച്ച വാക്സിനും ഇല്ല
  • സംസ്ഥാന സർക്കാരിൻറെ ആശയ അവ്യക്തതയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിക്ക് കാരണമെന്നും വി മുരളീധരൻ പറഞ്ഞു
നിയമസഭയെ മോദി വിരുദ്ധ വേദിയാക്കി മാറ്റുന്നു; കുഴൽപ്പണക്കവർച്ചാ കേസിൽ ബിജെപിക്ക് ബന്ധമില്ലെന്നും വി മുരളീധരൻ

ന്യൂഡൽഹി: ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് നിയമസഭയെ മോദി വിരുദ്ധ വേദിയാക്കി മാറ്റുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ഇതിന്റെ ഭാ​ഗമായാണ് ഒരാഴ്ചയ്ക്കിടെ നിയമസഭയിൽ (Legislative assembly) രണ്ട് പ്രമേയങ്ങൾ പാസാക്കിയത്. ലക്ഷദ്വീപ്, കൊവിഡ് വാക്സിൻ വിഷയങ്ങളിലാണ് നിയമസഭ പ്രമേയം (Resolution) പാസാക്കിയത്.

പ്രതിപക്ഷം എന്നുള്ള സ്ഥാനത്ത് ഇപ്പോൾ ശൂന്യതയാണുള്ളതെന്ന് വി മുരളീധരൻ ആരോപിച്ചു. ലക്ഷദ്വീപ് വിഷയത്തിലാണ് ആദ്യത്തെ പ്രമേയം വന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ എന്തൊക്കെയാണ് പറയുന്നത്. തെങ്ങിന്റെ രോ​ഗം മാറാൻ വേണ്ടി മട്ടിയടിച്ചതിന് കാവിവത്കരണമാണ് എന്ന് പറയുന്ന ഒരു മുഖ്യമന്ത്രി (Chief minister). ആ വാദത്തിലെ അർഥശൂന്യതയും വസ്തുതയില്ലായ്മയും ചൂണ്ടിക്കാണിക്കാൻ പോലും അവിടെ ആരും ഉണ്ടായില്ലെന്ന് വി മുരളീധരൻ (V Muraleedharan) പറഞ്ഞു.

ALSO READ: കൊടകര കുഴൽപ്പണക്കവർച്ചാ കേസ്; ബിജെപിയുടെ പണമല്ലെന്ന് കെ സുരേന്ദ്രൻ, സിപിഎമ്മിനെതിരെയും മാധ്യമങ്ങൾക്കെതിരെയും രൂക്ഷ വിമർശനം

രണ്ടാമത്തെ പ്രമേയം വന്നത് കേന്ദ്രം സൗജന്യമായി വാക്സിൻ നൽകണമെന്നാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തലേദിവസം മുഖ്യമന്ത്രി പറഞ്ഞത് സൗജന്യമായി സംസ്ഥാന സർക്കാർ വാക്സിൻ നൽകുമെന്നാണ് പറഞ്ഞത്. കേന്ദ്രം നൽകുന്ന വാക്സിൻ എത്തിച്ച് തരാമെന്നല്ല. വോട്ട് ലഭിക്കാൻ വേണ്ടി പച്ചക്കള്ളം പറഞ്ഞു. ആ​ഗോള ടെണ്ടർ വിളിച്ച് വാക്സിൻ വാങ്ങുമെന്നും പറഞ്ഞു. പിന്നെ എന്തിനാണ്  പ്രമേയം പാസാക്കിയതെന്ന് വി മുരളീധരൻ ചോദിച്ചു.

കേരളത്തിൽ സംസ്ഥാന സർക്കാർ വാക്സിന്റെ കാര്യത്തിൽ കൊവിഡിന്റെ കാര്യത്തിൽ ആശയ വ്യക്തതയില്ല. 18-44 വയസ് വരെയുള്ളവർക്ക് സൗജന്യമായി ഒരു കോടി 52 ലക്ഷം ആളുകൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്നാണ് പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ നയം അനുസരിച്ച് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ വാങ്ങാം. കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വാങ്ങാൻ ആത്മവിശ്വാസമില്ല. സംസ്ഥാന സർക്കാർ സൗജന്യ വാക്സിൻ നൽകുമെങ്കിൽ സ്വകാര്യ ആശുപത്രികൾ വാങ്ങുന്ന വാക്സിൻ കെട്ടിക്കിടക്കും. ഇപ്പോൾ ആ​ഗോള ടെണ്ടർ വിളിച്ച വാക്സിനും സംസ്ഥാന സർക്കാർ വാങ്ങുമെന്ന് പ്രഖ്യാപിച്ച വാക്സിനും ഇല്ല. സൗജന്യമായി നൽകുമെന്ന് പറഞ്ഞ വാക്സിനും ഇല്ല. സ്വകാര്യ ആശുപത്രികൾ വാക്സിൻ വാങ്ങാൻ മടികാണിക്കുന്നതിനാൽ അവരുടെ വാക്സിനും ഇല്ല. കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ വാക്സിൻ മാത്രമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നും വി മുരളീധരൻ വ്യക്തമാക്കി.

ALSO READ: NDA സ്ഥാനാർഥിയാകാൻ CK Janu ആവശ്യപ്പെട്ടത് പത്ത് കോടി രൂപ, ഇത് വ്യക്തമാക്കുന്ന Audio പുറത്ത്

സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ കേരളത്തിലുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നുള്ളത്. എന്തുകൊണ്ട് നടപടികൾ സ്വീകരിക്കുന്നില്ല. സത്യത്തിൽ സംസ്ഥാന സർക്കാരിന്റെ വ്യക്തതയില്ലായ്മയും ആശയക്കുഴപ്പവുമാണ് കേരളത്തിലെ വാക്സിൻ പ്രതിസന്ധിക്ക് കാരണമെന്ന് വി മുരളീധരൻ ആരോപിച്ചു.

കുഴൽപ്പണക്കവർച്ചാ കേസിൽ ബിജെപിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് വി മുരളീധരൻ വ്യക്തമാക്കി. കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് ബന്ധമില്ലെന്നും ഇക്കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയതാണെന്നും വി മുരളീധരൻ പറഞ്ഞു. ബിജെപി അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News