ന്യൂ ഡൽഹി : ബിഹാറിലെ ഗായ വിമാനത്താവളത്തിന്റെ (Gaya Airport) എയർപ്പോർട്ട് കോഡിൽ മാറ്റം വരുത്തണമെന്ന് പാർലമെന്ററി പാനൽ. വിമാനത്താവളത്തിന്റെ കോഡായ GAY പുണ്യനഗരമായ ഗായയ്ക്ക് അനിയോജ്യമായതല്ല എന്നാണ് പാർലമെന്ററി കമ്മിറ്റി കേന്ദ്ര സർക്കാരിനോട് അറിയിച്ചിരിക്കുന്നത്. അതിനാൽ ഗായ വിമാനത്താവളത്തിന്റെ എയർപ്പോർട്ട് കോഡ് GAY എന്നതിന് പകരം YAG എന്നാക്കണമെന്നാണ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സുരക്ഷകാരണങ്ങൾ കൂടാതെ മറ്റൊരു ന്യായമായ വിശദീകരണമില്ലാതെ എയർപ്പോർട്ട് കോഡ് മാറ്റാൻ സാധിക്കില്ല എന്ന് IATA വ്യോമയാന മന്ത്രിലാത്തെ അറിയിച്ചു. ഇന്റർനാഷ്ണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനാണ് (IATA) വിമാനത്താവളങ്ങൾക്ക് കോഡുകൾ നൽകുന്നത്. 


ALSO READ : Thiruvananthapuram International Airport : ഇന്ന് അർദ്ധരാത്രി മുതൽ തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുക്കും; ഇനിയും നിയമപോരാട്ടങ്ങൾ തുടരുമെന്ന് അറിയിച്ച് ആക്ഷൻ കൗൺസിൽ


അതേസമയം പുണ്യനഗരത്തിന് ഒട്ടും യോചിക്കാത്ത കോഡാണ് ലഭിച്ചരിക്കുന്നതെന്നും ഈ കോഡ് നീക്കം ചെയ്ത് മറ്റൊരു എയർപ്പോർട്ട് കോഡ് ഗായ വിമാനത്താവളത്തിന് നൽകുന്നതിന് ശക്തമായി ഇടപ്പെടണമെന്നാണ് പാർലമെന്ററി പാനൽ ആവശ്യപ്പെട്ടിരിക്കുന്നത്. 


ALSO READ : Sabarimala Airport: സ്ഥലം പ്രായോഗികമല്ല, കേരളത്തിന് തിരിച്ചടിയായി ഡിജിസിഎ റിപ്പോർട്ട്


തുടർന്ന് വ്യോമയാന മന്ത്രാലയം നടപടി സ്വീകരിക്കാൻ റിപ്പോർട്ട് IATA യ്ക്ക് സമർപ്പിക്കുകയും ചെയ്തു. എന്നാൽ വിമാനത്താവളങ്ങൾക്ക് കോഡ് നൽകുന്നത് സ്ഥിരമായിട്ടാണെന്നും സുരക്ഷ കാര്യങ്ങൾ മുൻനിർത്തി മാത്രമെ കോഡ് മാറ്റി നൽകാൻ സാധിക്കുള്ളു എന്ന് IATA കേന്ദ്രത്തോട് വ്യക്തമാക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.