ചെന്നൈ:  സ്വർണ്ണാഭരണത്തിൽ പ്രേതബാധയുണ്ടെന്നും പറഞ്ഞ് എത്തിയ സ്ത്രീ തട്ടിയത് നൂറു പവനും 8 ലക്ഷം രൂപയും.  തട്ടിപ്പ് നടത്തിയ നാരായണിയെ പൊലീസ് (Chennai police) അറസ്റ്റ് ചെയ്തിട്ടുണ്ട്.  സംഭവം നടന്നിരിക്കുന്നത് ചെന്നൈയിലാണ്.    


COMMERCIAL BREAK
SCROLL TO CONTINUE READING

ബിസിനസുകാരനായ ശിവകുമാറിനെയും (Shivakumar) ബന്ധുക്കളേയുമാണ് നാരായണി പറ്റിച്ചത്.  രണ്ടുവർഷം മുൻപ് സാരിയിൽ തീപിടിച്ച് ശിവകുമാറിന്റെ ഭാര്യ മരണമടഞ്ഞിരുന്നു.  ഇത് പ്രേതബാധയുടെ ഉപദ്രവം മൂലമാണെന്ന് ധരിപ്പിച്ചാണ് അയൽവാസികൂടിയായ നാരായണി (Narayani) അവിടെ കടന്നു കൂടിയത്. 


Also read:  സ്ഥലം സൗജന്യമായി നൽകി മസ്ജിദ് കമ്മിറ്റി; ക്ഷേത്രത്തിലേക്കുള്ള വഴി യഥാർത്ഥ്യമായി 


ബാധയെ ഒഴിപ്പിക്കാൻ പൂജ നടത്തണമെന്ന് നാരായണി (Narayani) ശിവകുമാറിനേയും മകളേയും വിശ്വസിപ്പിക്കുകയായിരുന്നു.  മാത്രമല്ല നാരായണിയുടെ പൂജ ഫലമുണ്ടാക്കിയിട്ടുണ്ടെന്നുള്ള ചില അയൽവാസികളുടെ ഉറപ്പും കൂടിയായപ്പോൾ ശിവകുമാറിനും വിശ്വാസമാകുകയായിരുന്നു.  ബാധയെ ഒഴിപ്പിക്കാനായി നടത്തിയ പൂജയ്ക്കായി പതിനൊന്നര പവൻ സ്വർണ്ണവും ഒന്നര ലക്ഷം രൂപയുമാണ് നാരായണി ആദ്യം വാങ്ങിയത്. 


പൂജകഴിഞ്ഞ് 45 ദിവസത്തിനകം സ്വർണ്ണവും പണവും തിരികെ നൽകാമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ആഭരണങ്ങളിലേക്ക് ആവാഹിച്ച ആത്മാവ് പോയിട്ടില്ലെന്നും അതിനായി ഒരു കൊല്ലം വേണ്ടിവരുമെന്നും നാരായണി (Narayani) അറിയിക്കുകയായിരുന്നു.   ഇതിനിടയിൽ ശിവകുമാറിന്റെ വീട്ടിൽ വന്നിരുന്ന ബന്ധുക്കളുടെ വീടുകളിലും ആത്മാവ് എത്തിയെന്ന് ധരിപ്പിച്ച് അവരിൽ നിന്നും നാരായണി സ്വർണ്ണവും പണവും വാങ്ങിയിരുന്നു. 


Also read: നവംബർ 1 മുതൽ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഈ 8 നിയമങ്ങളിൽ മാറ്റം വരുന്നു; ശ്രദ്ധിക്കുക..


ഇത് തുടർന്ന നാരായണി ആറു മാസത്തിനിടെ ശിവകുമാറിന്റെ പല ബന്ധുക്കളിൽ നിന്നുമായി 90 പവൻ സ്വർണ്ണവും 6 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.  2019 പകുതിയായിട്ടും ആഭരണങ്ങൾ മടക്കിത്തരുന്ന ഒരു ലക്ഷണവും കാണാതായപ്പോൾ സംശയം തോന്നിയ ശിവകുമാർ നിരന്തരം നാരായണിയോട് (Narayani) ചോദിച്ചുവെങ്കിലും ഫലമുണ്ടായില്ല.  മാത്രമല്ല 2020 തുടങ്ങിയപ്പോൾ അവർ മുങ്ങുകയും ചെയ്തു.  


തുടർന്ന് ശിവകുമാർ പരാതി നൽകുകയും ഒളിച്ചു കഴിഞ്ഞിരുന്ന നാരായണിയെ (Narayani) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.  നാരായണിയെ പൊലീസ് പൊക്കിയപ്പോഴാണ് സ്വർണം മുഴുവനും അവർ ഒരു സ്വർണ്ണക്കടക്കാരന് വിറ്റുവെന്നറിയുന്നത്.   അവിടെ എത്തിയപ്പോഴോ ഇത് മോഷണ സ്വർണ്ണമാണെന്ന് അറിയാത്ത അയാൾ അത് ഉരുക്കി വിൽക്കുകയും ചെയ്തുവെന്ന് അറിഞ്ഞത്.