Lucknow: ഉത്തര്‍ പ്രദേശില്‍ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ക്രമാതീതമായി വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ഹാഥ്‌രസില്‍ ദളിത്‌ പെണ്‍കുട്ടിയ്ക്ക് നേരെ നടന്ന ആക്രമണവും അതിനെ സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയും ജനങ്ങള്‍ മറന്നിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെയും  ദളിത്‌ പെണ്‍കുട്ടിയെ 6 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. അതിനിടെ  പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന്‍ (Women Commission) അംഗം നടത്തിയ പരാമര്‍ശം വിവാദമാവുകയാണ്.


പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍  നല്‍കുന്നത്  ബലാത്സംഗത്തെ  പ്രോത്സാഹിപ്പിക്കുമെന്നാണ് വനിതാ കമ്മീഷന്‍  അംഗം പ്രസ്താവിച്ചത്.


"അമ്മമാര്‍ തങ്ങളുടെ പെണ്‍മക്കളെ  നിരീക്ഷിക്കണം, അമ്മമാരുടെ  നിരീക്ഷണത്തില്‍ ശ്രദ്ധകുറയുമ്പോഴാണ്‌ പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നത്, ബലാത്സംഗത്തിന്  (Rape) കാരണമാകുന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുത്",  ഇതായിരുന്നു  ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം ( Uttar Pradesh Women Commission) മീനാ കുമാരി പ്രസ്താവിച്ചത്.


സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ അകറ്റി നിര്‍ത്തണമെന്നും മീനാ കുമാരി പറഞ്ഞു. അലിഗഡില്‍ നടന്ന വനിതാ കമ്മീഷന്‍റെ  അദാലത്തിനിടെയായിരുന്നു അവര്‍ ഈ പരാമര്‍ശം നടത്തിയത്.


തന്‍റെ പരാമര്‍ശം അവര്‍ വിശദീകരിയ്ക്കുകയും ചെയ്തു.  'മാതാപിതാക്കള്‍  പ്രത്യേകിച്ച്‌ അമ്മമാര്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കണം. അവരുടെ നിരീക്ഷണത്തില്‍ ശ്രദ്ധ കുറയുമ്പോഴാണ്‌  പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമം നടക്കുന്നത്.  പെണ്‍കുട്ടികള്‍ ഫോണില്‍ ആണ്‍കുട്ടികളുമായി സംസാരിക്കുകയും പിന്നീട് സൗഹൃദം സ്ഥാപിക്കുകയും അവരോടൊപ്പം ഒളിച്ചോടുകയുമാണ് ചെയ്യുന്നത്, അവര്‍ പറഞ്ഞു. 


Also Read: Kollam Murder : കൊല്ലത്ത് യുവതിയെ കാമുകൻ തീവെച്ചു കൊന്നു, 28കാരിയായ ആതിരയാണ് കൊല്ലപ്പട്ടത്, കാമുകൻ ഷാനവാസ് പൊള്ളിലേറ്റ് ആശുപത്രിയിൽ


ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന് അറിയില്ല, അവര്‍ ഫോണ്‍ ഉപയോഗിച്ച്‌ ആണ്‍ സുഹൃത്തുക്കളെ ഉണ്ടാക്കി അവരോടൊപ്പം ഒളിച്ചോടി പോവുകയാണ്.  കൂടാതെ,  ഫോണ്‍ ദുരുപയോഗവും കൂടുതലാണ്. ഫോണിലൂടെ പെണ്‍കുട്ടികള്‍ അശ്ലീല വീഡിയോകളും കാണുന്നു,  പ്രതിദിനം 20ഓളം സ്ത്രീകള്‍ തന്‍റെയടുത്ത്  പരാതിയുമായി എത്തുന്നതെന്നും, ഈ കേസുകളിലെ വില്ലന്‍  മൊബൈല്‍  ഫോണ്‍ ആണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 


Also Read: Mumbai Building Collapse: കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നു വിണു,ഒൻപത് പേർ മരിച്ചു


വനിതാ കമ്മീഷന്‍ അംഗത്തിന്‍റെ പരാമര്‍ശം വന്‍ വിവാദത്തിന് വഴിതെളിച്ചിരിയ്ക്കുകയാണ്. അതേസമയം,   ഇത്തരമൊരു പ്രസ്താവന തികച്ചും  അനാവശ്യമായിരുന്നു എന്നാണ് വനിതാ കമ്മീഷന്‍ വൈസ് ചെയര്‍പെഴ്സണ്‍ അഞ്ജു ചൗധരി അറിയിച്ചത്.  പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്കുന്നതിന് പകരം   അവരെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടെതെന്നും അവര്‍  പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.