Kollam Murder : കൊല്ലത്ത് യുവതിയെ കാമുകൻ തീവെച്ചു കൊന്നു, 28കാരിയായ ആതിരയാണ് കൊല്ലപ്പട്ടത്, കാമുകൻ ഷാനവാസ് പൊള്ളിലേറ്റ് ആശുപത്രിയിൽ

ചൊവ്വാഴ്ചയാണ് ഷാനാവാസ് ആതിരയെ തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സോഷ്യൽ മീഡിയിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്നുണ്ടായി തർക്കത്തിലാണ് ഷാനാവസ് ആതിരയെ തീവെച്ച് കൊലപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2021, 01:46 PM IST
  • ചൊവ്വാഴ്ചയാണ് ഷാനാവാസ് ആതിരയെ തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
  • സോഷ്യൽ മീഡിയിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്നുണ്ടായി തർക്കത്തിലാണ് ഷാനാവസ് ആതിരയെ തീവെച്ച് കൊലപ്പെടുത്തിയത്.
  • യുവതി പൊലീസിന് നൽകി മൊഴി ഷാനാവാസിനെതിരെയാണ്.
  • നിലവിൽ കൊല്ലത്തെ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ് ഷാനവാസ്.
Kollam Murder : കൊല്ലത്ത് യുവതിയെ കാമുകൻ തീവെച്ചു കൊന്നു, 28കാരിയായ ആതിരയാണ് കൊല്ലപ്പട്ടത്, കാമുകൻ ഷാനവാസ് പൊള്ളിലേറ്റ് ആശുപത്രിയിൽ

Kollam: കൊല്ലത്ത് (Kollam) കാമുകൻ തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചു. കൊല്ലം ഇടമുളയ്ക്കളിൽ 28കാരിയായ ആതിരയാണ് കൊല്ലപ്പെട്ടത്. ആതിരയെ തീവെച്ച കൊന്ന് കാമുകൻ ഷാനവാസിനും പോള്ളലേറ്റ് ആശുപത്രിയിലാണ്. അഞ്ചൽ (Anchal) കൈപ്പള്ളിമുക്ക് സ്വദേശിനിയാണ് ആതിര.

ചൊവ്വാഴ്ചയാണ് ഷാനാവാസ് ആതിരയെ തീവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സോഷ്യൽ മീഡിയിൽ വീഡിയോ പങ്കുവെച്ചതിനെ തുടർന്നുണ്ടായി തർക്കത്തിലാണ് ഷാനാവസ് ആതിരയെ തീവെച്ച് കൊലപ്പെടുത്തിയത്. 

ALSO READ : Kochi flat rape case: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

യുവതി വീഡിയോ ചിത്രീകരിച്ചത് ഷാനാവസിന് ഇഷ്ടമായില്ല അതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഷാനാവാസ് ആതിരയെ മണ്ണെണ്ണ ഒഴിച്ച് കൊല്ലപ്പെടുത്തുകയായിരുന്നയെന്നാണ് യുവതി പൊലീസിന് നൽകിയ മരണ മൊഴി. 

ALSO READ : Karnataka: കടുത്ത വയറുവേദന; ഒടുവിൽ വയറ്റിൽ നിന്നും പുറത്തെടുത്തത് 35 ഗ്രാം സ്വർണ്ണം!

യുവതി പൊലീസിന് നൽകി മൊഴി ഷാനാവാസിനെതിരെയാണ്. നിലവിൽ കൊല്ലത്തെ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ് ഷാനവാസ്. ഇരുവരും കൊല്ലത്ത് ഒരുമിച്ച് ജീവിച്ച് വരുകയാണ് ഷാനാനവാസ് ആതിരയെ കൊലപ്പെടുത്തിയത്. ഇരുവരും രണ്ട് വർഷമായി ഒരുമിച്ച് ജീവിച്ച് വരുകയായിരുന്നു. ഇരുവർക്കുമായി നാല് മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. ഇരുവരും നേരത്തെ മറ്റൊരു വിവാഹ കഴിച്ചവരാണ്. അതിൽ കുട്ടികളുമുണ്ട്.

ALSO READ : പാലത്തായി പീഡനക്കേസിൽ നിർണായക തെളിവ്; അന്വേഷണ റിപ്പോർട്ട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ

തീയും പുകയും വരുന്നത് കണ്ട് നാട്ടുകാരെത്തിയാണ് യുവതിയെ ആശപുത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News