ന്യൂഡൽഹി: കമ്പനി നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എല്ലാ വിമാന സർവീസുകളും റദ്ദാക്കുന്നത് തുടർന്ന് ഗോ ഫസ്റ്റ് എയ‌‌ർലൈൻസ്. ജൂൺ 28 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ​ഗോ ഫസ്റ്റ് ഔദ്യോ​ഗികമായി അറിയിച്ചു. ജൂൺ 24ന് ഉള്ളിൽ സർവീസുകൾ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ നിരവധി യാത്രക്കാർക്ക് നിരാശാജനകമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക്  മുഴുവൻ പണവും തിരികെ നൽകുമെന്നും, ​ഗോ ഫസ്റ്റ് എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു. മെയ് മൂന്ന് മുതൽ ​ഗോ ഫസ്റ്റ് വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ നേരിടുന്ന പ്രതിസന്ധികൾ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടൻ ബുക്കിംഗ് പുനരാരംഭിക്കാൻ കഴിയും എന്ന് ഗോ ഫസ്റ്റ് പറഞ്ഞു.


Also Read: Railway recruitment 2023: റെയിൽവേ വെസ്റ്റേൺ റീജിയനിൽ ഒഴിവുകൾ, ഇങ്ങനെ അപേക്ഷിക്കാം


ജൂൺ അവസാനത്തോടെ കാരിയറിന് വിമാന സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ശൈലേന്ദ്ര അജ്മേരയെ ഗോ ഫസ്റ്റ് റെസല്യൂഷൻ പ്രൊഫഷണലായി നിയമിക്കുന്നതിന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അനുമതി നൽകിയ സാഹചര്യത്തിലാണ് സൂചന. ജൂൺ അവസാനത്തോടെ പ്രതിദിന വിമാന സർവീസുകളുടെ 94 ശതമാനവും പുനഃസ്ഥാപിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. കമ്പനിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ 425 കോടി രൂപ വേണമെന്നും റിപ്പോർട്ടുണ്ട്.


കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കാരിയറിൻ്റെ ഉന്നത ഉദ്യോ​ഗസ്ഥർക്കും പൈലറ്റുമാർക്കും ഉൾപ്പെടെ പ്രതിഫലം നൽകാൻ സാധിച്ചിട്ടില്ല. 500-ലധികം പൈലറ്റുമാർ കമ്പനിയിൽ ഇപ്പോഴുമുണ്ട് എന്നാണ് കണക്കുകൾ. രണ്ട് വർഷം മുമ്പാണ് ഗോ എയർ എയർലൈൻ ഗോ ഫസ്റ്റ് എന്ന് പുനർനാമകരണം ചെയ്തത്. ഇന്ത്യൻ വ്യോമയാന വിപണിയുടെ 6.4 ശതമാനമാണ് ​ഗോ ഫസ്റ്റ് നിയന്ത്രിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.