Railway recruitment 2023: റെയിൽവേ വെസ്റ്റേൺ റീജിയനിൽ ഒഴിവുകൾ, ഇങ്ങനെ അപേക്ഷിക്കാം

ജൂൺ 27 മുതൽ അപേക്ഷ സമർപ്പിക്കാം.അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തീയതി 26 ജൂലൈ 2023 ആണ്

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 02:56 PM IST
  • അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ 10, പ്ലസ്ടു
  • വെസ്റ്റേൺ റീജിയൻ അപ്രന്റിസ് തസ്തികയിൽ ഒഴിവുകൾ
Railway recruitment 2023: റെയിൽവേ വെസ്റ്റേൺ റീജിയനിൽ ഒഴിവുകൾ, ഇങ്ങനെ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് സെൽ വെസ്റ്റേൺ റീജിയൻ അപ്രന്റിസ് തസ്തികയിലേക്ക് വിവിധ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ആകെ 3624 ഒഴിവുകളാണുള്ളത്.താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ജൂൺ 27 മുതൽ അപേക്ഷ സമർപ്പിക്കാം.അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തീയതി 26 ജൂലൈ 2023 ആണ്.

പ്രധാന തീയതികൾ

RRC WR അപ്രന്റീസ് അപേക്ഷ സമർപ്പണം ആരംഭിക്കുന്ന തീയ്യതി-ജൂൺ -27

അവസാന തീയതി-ജൂലൈ 26

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ 10, പ്ലസ്ടു ജയം/ മട്രിക്കുലേഷൻ അപേക്ഷകർക്ക് കുറഞ്ഞത് 15 വയസ്സ് ആയിരിക്കണം,പരമാവധി പ്രായപരിധി 24 വയസ്സാണ്.പ്രസക്തമായ ട്രേഡിൽ NCVT/ SCVT-യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ITI സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

മെട്രിക്കുലേഷൻ (കുറഞ്ഞത് 50% (മൊത്തം) മാർക്കോടെ) അപേക്ഷകർക്ക് ലഭിച്ച ശരാശരി മാർക്കിന്റെ ശരാശരി ശതമാനം കണക്കിലെടുത്ത് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. നിശ്ചിത മാർക്കിൽ കുറവുള്ളവർക്ക് യോഗ്യതയുണ്ടാവില്ല. 100 രൂപയാണ് അപേക്ഷാ ഫീസ്. SC / ST / PWD / വനിതാ അപേക്ഷകർ ഫീസൊന്നും നൽകേണ്ടതില്ല

എങ്ങനെ അപേക്ഷിക്കാം?

1.ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് rrc-wr.com സന്ദർശിക്കണം.
വെബ്‌സൈറ്റിന്റെ ഹോം പേജിൽ അപേക്ഷിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഒരു പുതിയ പേജ് തുറക്കും
3. വിവരങ്ങൾ പൂരിപ്പിക്കുക
4.വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം ഒരിക്കൽ പരിശോധിച്ച് നിങ്ങളുടെ ഫോം സമർപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News