Goa Gangrape case: പെണ്‍കുട്ടികളെന്തിനാണ് രാത്രി പുറത്തിറങ്ങുന്നത്? മറുചോദ്യവുമായി ഗോവ മുഖ്യമന്ത്രി, പരാമര്‍ശം വിവാദത്തില്‍
കഴിഞ്ഞയാഴ്ച ഗോവയിലെ ബെനോലിം ബീച്ചില്‍ 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവം സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.
Panaji: കഴിഞ്ഞയാഴ്ച ഗോവയിലെ ബെനോലിം ബീച്ചില്‍ 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവം സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.
എന്നാല്‍, സംഭവത്തില്‍ പെണ്‍കുട്ടികളുടെ കുടുംബത്തിനെതിരെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പരാമര്‍ശം കൂടുതല്‍, വിവാദമായിരിയ്ക്കുകയാണ്. രാത്രിയില്‍ എന്തിനാണ് പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പം പുറത്തേക്ക് വിട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വം ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
"14 വയസ്സുള്ള കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചില്‍ ചെലവഴിക്കുമ്പോള്‍ മാതാപിതാക്കള്‍ അന്വേഷിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് അനുസരണയില്ലാത്തതിന് പോലീസിനും സര്‍ക്കാരിനുമല്ല ഉത്തരവാദിത്തം," എന്നായിരുന്നു സാവന്ത് സഭയില്‍ പറഞ്ഞത്.
എന്നാല്‍. നിയമസഭയില്‍ പ്രമോദ് സാവന്ത് നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.
സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പ്രതിപക്ഷം ആയുധമാക്കിയിരിയ്ക്കുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ കടമയാണെന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി
'രാത്രിയിൽ സഞ്ചരിക്കാന്‍ എന്തിന് ഭയപ്പെടണം? കുറ്റവാളികളുടെ സ്ഥാനം ജയിലിലായിരിക്കണം. അപ്പോള്‍ നിയമം അനുസരിക്കുന്ന പൗരന്മാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കും', കോണ്‍ഗ്രസ് നേതാവ് അല്‍ട്ടോണ്‍ ഡി കോസ്റ്റ ( Altone D'Costa) പറഞ്ഞു.
എന്തായാലും മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് സ്പീക്കര്‍ നീക്കം ചെയ്തു.
Also Read: Pornography Case: എതിര്‍ത്തിട്ടും രാജ് കുന്ദ്ര തന്നെ നിര്‍ബന്ധപൂര്‍വ്വം ചുംബിച്ചു, പരാതിയുമായി നടി
കഴിഞ്ഞയാഴ്ചയാണ് സംഭവം. ഗോവയിലെ ബെനോലിം ബീച്ചില്‍വെച്ച് 14 വയസുള്ള രണ്ട് പെണ്‍കുട്ടികളെ നാലു പുരുഷന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍കുട്ടികളെ മര്‍ദിച്ച് അവശരാക്കിയതിനു ശേഷമായിരുന്നു പെണ്‍കുട്ടികളെ സംഘം ആക്രമിച്ചത്. കൂടാതെ അക്രമികളില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...