ന്യൂഡൽഹി: കൊറോണ  വ്യാപനം തടയുന്നതിന്റെ  ഭാഗമായി  പ്രധാനമന്ത്രി  നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിൽ ഭാഗമാകാൻ ഗോഎയർ  രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനതാ കർഫ്യൂവിനെ പിന്തുണയ്ക്കാൻ ഞായറാഴ്ചത്തെ  എല്ലാ  സർവീസുകളും ഗോഎയർ നിർത്തിവച്ചു.  ഇന്നലെയാണ്  ഇക്കാര്യം  അധികൃതർ  അറിയിച്ചിരിക്കുന്നത്. 


കൊറോണ  പടരുന്നത്  തടയാൻ ഞായറാഴ്ച രാവിലെ  ഏഴു മുതൽ രാത്രി ഒൻപതുവരെയാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.


Also read: കൊറോണ: പത്മനാഭ സ്വാമി ക്ഷേത്രത്തിലും, ഗുരുവായൂരിലും ദർശനം നിർത്തിവച്ചു


ഇതിന്റെ അടിസ്ഥാനത്തിൽ  കേരളത്തിലെ ബീവറേജസുകളും ബാറുകളും പ്രവർത്തിക്കില്ലയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


കൂടാതെ കേന്ദ്രത്തിന്റെ പല തീരുമാനങ്ങളേയും പല്ലും നഖവും കൊണ്ട്  എതിർക്കുന്ന  പിണറായി  സർക്കാർ  പ്രധാനമന്ത്രിയുടെ  ജനതാ കർഫ്യൂ പ്രഖ്യാപനത്തിൽ പൂർണ്ണമായി സഹകരിക്കുമെന്ന്  ഇന്നലെ അറിയിച്ചിരുന്നു.


Also read: "ജനത കര്‍ഫ്യൂ"വിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും: മുഖ്യമന്ത്രി


ഇന്നലെ  മാത്രം  കേരളത്തിൽ 12  പേർക്കാണ്  കൊറോണ  സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ  എണ്ണം  40 ആയി.


നിരീക്ഷണത്തിലുള്ളത്  44,360 പേരാണ്. ഇതിൽ 44,165 പേർ വീടുകളിലാണ്  നിരീക്ഷണത്തിലുള്ളത്.