"ജനത കര്‍ഫ്യൂ"വിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും: മുഖ്യമന്ത്രി

കൊറോണ വൈറസ്‌  വ്യാ​പ​നം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി ആ​ഹ്വാ​നം ചെ​യ്ത ജ​ന​ത ക​ര്‍​ഫ്യൂ​വി​നോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 

Last Updated : Mar 20, 2020, 11:48 PM IST
"ജനത കര്‍ഫ്യൂ"വിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ്‌  വ്യാ​പ​നം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി ആ​ഹ്വാ​നം ചെ​യ്ത ജ​ന​ത ക​ര്‍​ഫ്യൂ​വി​നോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 

അതീവ ഗുരുതര സ്ഥിതി ശേഷമാണ് നിലവിലുള്ളത്. കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 വ്യാഴാഴ്ച രാജ്യത്തെ  അഭിസംബോധന   ചെയ്ത വേളയിലാണ്  മാര്‍ച്ച്‌ 22ന് ജന​ത ക​ര്‍​ഫ്യൂ ഏര്‍പ്പെടുത്തുന്ന വിവരം പ്രധാനമന്ത്രി അറിയിച്ചത്. 

ജ​ന​ത ക​ര്‍​ഫ്യൂ​വി​നോ​ട് പൂര്‍ണ്ണമായും സ​ഹ​ക​രി​ക്കുമെന്നും  സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഞായറാഴ്ച പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നും  മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പറഞ്ഞു. മാര്‍ച്ച്‌ 22 ന്  കെ​എ​സ്‌ആ​ര്‍​ടി​സി, കൊ​ച്ചി മെ​ട്രോ എ​ന്നി​വ സ​ര്‍​വീ​സ് ന​ട​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. കൂടാതെ, ഞായറാഴ്ച സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 ന്റെ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Trending News