Gold Rate on March 3: രാജ്യത്ത് സ്വർണവിലയില്‍ വന്‍ കുതിപ്പ്, നിങ്ങളുടെ നഗരത്തിൽ ഇന്ന് സ്വർണത്തിന്‍റെ വില എത്രയെന്നറിയാം
രാജ്യത്ത് സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും വിലയിൽ വന്‍ കുതിപ്പ്. അതേസമയം ആഗോള വിപണിയില്‍ സ്വർണ വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്.
Gold Rate on March 3: രാജ്യത്ത് സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും വിലയിൽ വന്‍ കുതിപ്പ്. അതേസമയം ആഗോള വിപണിയില്‍ സ്വർണ വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും വിലകൾ ഇപ്രകാരമാണ്.
ന്യൂഡൽഹിയിൽ 22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 47,700 രൂപയിയും വെള്ളി കിലോഗ്രാമിന് 67,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മുംബൈയിൽ 22 കാരറ്റ് സ്വർണത്തിന്‍റെ വില 47,700 രൂപയും വെള്ളി കിലോഗ്രാമിന് 67,200 രൂപയുമാണ്.
കൊൽക്കത്തയിൽ 22 കാരറ്റ് സ്വർണത്തിന് വില 10 ഗ്രാമിന് 47,700 രൂപയും വെള്ളി കിലോഗ്രാമിന് 67,200 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ 22 കാരറ്റ് സ്വർണ വില 10 ഗ്രാമിന് 48,800 രൂപയും വെള്ളി കിലോഗ്രാമിന് 72,100 രൂപയുമാണ്.
അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറയുകയാണ്. ബുധനാഴ്ച സ്വര്‍ണ വിലയില്‍ 800 രൂപയുടെ വന്‍ കുതിപ്പിന് ശേഷം വ്യാഴാഴ്ച 320 രൂപ കുറഞ്ഞു. 37,840 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ (8 ഗ്രാം) വില. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വിലയില്‍ 40 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 4,730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് സംസ്ഥാനത്തെ വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...