Sovereign Gold Bond Scheme: സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം പത്താം സീരീസ് ആരംഭിച്ചു, SGB ​​ഓൺലൈനായി എങ്ങനെ വാങ്ങാം

 

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 04:29 PM IST
  • SGB സ്‌കീം പത്താം സീരീസ് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച്‌ 4വരെയാണ് ലഭിക്കുക.
  • SGB സ്കീമിന് കീഴിലുള്ള ബോണ്ടുകൾ പ്രതിവർഷം 2.5% പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
Sovereign Gold Bond Scheme: സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം പത്താം സീരീസ് ആരംഭിച്ചു, SGB ​​ഓൺലൈനായി എങ്ങനെ വാങ്ങാം
 
Sovereign Gold Bond Scheme 2021-22:  റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം  (Sovereign Gold Bond Scheme 2021-22) പത്താം  സീരീസിന് തുടക്കമായി.  
 
സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം പത്താം സീരീസ്  ഫെബ്രുവരി 28 മുതല്‍  മാര്‍ച്ച്‌  4വരെയാണ് ലഭിക്കുക.  റിപ്പോര്‍ട്ട് അനുസരിച്ച്  SGB ​​സ്കീമിന് കീഴിൽ ഒരു ഗ്രാമിന് 5,109 രൂപയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ   (Reserve Bank of India - RBI) ഇത്തവണ നിശ്ചയിച്ചിരിയ്ക്കുന്നത്.  ഒന്‍പതാം സീരീസില്‍  4,791 ആയിരുന്നു  ഗ്രാമിന്  വില.  ഓൺലൈനായും ഓൺലൈൻ പേയ്‌മെന്‍റുകളിലൂടെയും ബോണ്ടുകൾ വാങ്ങുന്ന ആളുകൾക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. .
 
 
SGB സ്കീമിന് കീഴിലുള്ള ബോണ്ടുകൾ പ്രതിവർഷം 2.5% പലിശയാണ്  വാഗ്ദാനം ചെയ്യുന്നത്.  6 മാസം കൂടുമ്പോഴാണ് പലിശ ലഭിക്കുക.  കാലാവധി പൂർത്തിയാകുമ്പോൾ, മൂലധനം, കുടിശ്ശിക പലിശ സഹിതം നേരിട്ട് വാങ്ങുന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
 
SGB സ്കീമിന് കീഴിലുള്ള ബോണ്ടുകൾ  SBIയില്‍ നിന്നും എങ്ങിനെ വാങ്ങാന്‍ സാധിക്കും? 
(How To Buy SGB Online From SBI?
 
 1. നിങ്ങളുടെ എസ്ബിഐ നെറ്റ് ബാങ്കിംഗ് അക്കൗണ്ട്  (SBI Netv Banking Login) ലോഗിൻ ചെയ്യുക
 
2. 'eServices' എന്നതിൽ ക്ലിക്ക് ചെയ്ത് 'Sovereign Gold Bond' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
 
3.  'നിബന്ധനകളും വ്യവസ്ഥകളും', 'തുടരുക' എന്നീ ബോക്‌സ്  തിരഞ്ഞെടുക്കുക.
 
4.  രജിസ്ട്രേഷൻ ഫോമിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക
 
5.   ക്ലിക്ക് Submit 
 
6. നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന തൂക്കം  നൽകി നോമിനി വിശദാംശങ്ങൾ പൂരിപ്പിക്കുക.
 
7.  ക്ലിക്ക് Submit  
 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 
 

Trending News