Thiruvananthapuram : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 30,093 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19)  സ്ഥിരീകരിച്ചു. കഴിഞ്ഞ 4 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറുകളിൽ 374 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് രോഗവിമുക്തി നേടിയവരുടെ നിരക്ക്. ആകെ 45,254 പേരാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ രോഗമുക്തി നേടിയത്. ഇത് വരെ രാജ്യത്ത് കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3,11,74,322 ആണ്. ഇതിൽ തന്നെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  4,06,130 മാത്രമാണ്. ഇതുവരെ ആകെ 3,03,53,710 പേർ രോഗവിമുക്തി നേടുകയും, 4,14,482 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു.


ALSO READ: COVID Update : രാജ്യത്തെ കോവിഡ് ബാധയിൽ ചെറിയതോതിൽ കുറവ് രേഖപ്പെടുത്തി, സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ


മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ ആശക നിലനിൽക്കുന്ന പ്രദേശങ്ങളായ കോലാപൂരും സാംഗ്ലിയും കേന്ദ്ര സംഘം സന്ദര്ശിച്ച് സാഹചര്യം വിലയിരുത്തി. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടും ഈ പ്രദേശത്തെ രോഗവ്യാപനത്തിൽ കുറവ് വരാത്തതിൽ കേന്ദ്ര സംഘവും ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രദേശങ്ങളിൽ രോഗവ്യാപനം പിടിച്ച് നിർത്താൻ സമ്പൂർണ്ണ ലോക്ഡൗൺ ആണ് നല്ലതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.


ALSO READ: Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ


അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് രോഗബാധ രേഖപ്പെടുത്തുന്നത് കേരളത്തിലാണ്. കേരളത്തിൽ ബക്രീദിനെ തുടർന്ന് ലോക്ഡൗൺ ഇളവുകൾ അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ നൽകിയ ഹര്ജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ഞയറാഴ്ച്ച മുതൽ 3 ദിവസത്തേക്കായിരുന്നു സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ അനുവദിച്ചിരുന്നത്.


ALSO READ: Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്


അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷൻ വിജയകരമായി പുരോഗമിക്കുകയാണ്. തിങ്കളാഴ്ച 3,43,749 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേർക്ക് വാക്‌സിൻ നൽകുന്നത്. സംസ്ഥാനത്തെ വാക്‌സിനേഷൻ വർധിപ്പിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കി വരികയായിരുന്നു


രണ്ട് ലക്ഷം മുതൽ രണ്ടര വരെ പ്രതിദിനം വാക്‌സിൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്. ചില ദിവസങ്ങളിൽ ഈ ലക്ഷ്യവും പൂർത്തീകരിച്ചിട്ടുണ്ട്. പലപ്പോഴും വാക്‌സിന്റെ ലഭ്യത കുറവ് കാരണം കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങളും സ്ലോട്ടും അനുവദിക്കാൻ സാധിച്ചില്ല. എന്നാൽ രണ്ട് ദിവസങ്ങളിലായി 11 ലക്ഷത്തിലേറെ വാക്‌സിൻ വന്നതോടെ പരമാവധി പേർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.