New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 38,164 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. അതെ സമയം കോവിഡ് രോഗബാധ മൂലം 499 പേർ മരണപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതോട് കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ ആകെ എണ്ണം 4,14,108 ആയി. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിൽ രോഗബാധ7 ശതമാനത്തോളം ഇടവ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് ഭേദമാകുന്നവരുടെ നിരക്ക് 97.28 ശതമാനത്തിൽ തന്നെ തുടരുന്നു. എന്നാൽ കോവിഡ് മരണ നിരക്ക് 1.30 ശതമാനത്തിലേക്ക് ഉയർന്നു. അതേസമയം ദിനംപ്രതിയുള്ള കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ് 28 ദിവസങ്ങളിലായി രാജ്യത്തെ TPR മൂന്ന് ശതമാനത്തിൽ താഴെയാണ്.
ALSO READ : Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ
രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ കേരളമാണ് ഒന്നാമത്, 13,956 കേസുകൾ, പിന്നാലെ 9000 കേസുകളുമായി മഹരാഷ്ട്രയും 2,974 കേസുകളുമായി ആന്ധ്രപ്രദേശും 2,215 കേസുകളുമായി ഒഡീഷയുമാണ് മുന്നിലുള്ളത്.
ഇന്ത്യയിൽ ഇതുവരെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62.14 ലക്ഷമായി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 180 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത്.
ALSO READ : Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്
ഉത്തർപ്രദേശിൽ 25 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നാല് പേർ മരിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ ഡൽഹിയിൽ 51 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജസ്ഥാനിൽ 26 പേർക്കും രോഗബാധയും ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മണിപ്പൂരിലാണ് ഏറ്റവും രോഗ ബാധ. 963 പുതിയ കേസുകളും 11 മരണവുമാണ് മണിപ്പൂരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ത്രിപുരയിൽ 286 പേർക്ക് രോഗബാധയും 3 പേരുടെയും മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അരുണാചൽ പ്രദേശിൽ രണ്ട് പേർ മരിക്കുകയും 256 പേർക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...