New Delhi : ഇന്ത്യയിൽ നിർമിക്കുന്ന മൂക്കിലൂടെ നൽകുന്ന വാക്സിൻ (Naval Vaccine) ഒരു വഴിത്തിരിവാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) മുഖ്യ ശാസ്ത്രജ്ഞയും ശിശു വിദഗ്ധയുമായ സൗമ്യ സ്വമിനാഥൻ (Soumya Swaminathan). ഇന്ത്യയിൽ മൂന്നാം തരംഗം കുട്ടികളിൽ വ്യാപകമാകാൻ സാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ടിന് പിന്നാലെയാണ് സൗമ്യ സ്വമിനാഥന്റെ ഈ നിഗമനം. ദേശീയ മാധ്യമായ സിഎൻഎൻ ന്യൂസ് 18ന് നൽകിയ ഇന്റർവ്യൂവിലാണ് ഇക്കാര്യം അറിയിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്വാസനാളത്തിലെ പ്രതിരോധം ഇത്തരത്തിലുള്ള നേവൽ വാക്സീനുകൾ ശക്തിപ്പെടുത്തുമെന്ന് സൗമ്യ സ്വമിനാഥൻ. വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമെ സ്കുളുകളും മറ്റ് പ്രവർത്തിക്കാൻ സാധിക്കൂ. ഇതിനായി അധ്യാപകരടങ്ങുന്ന മുതിർന്നവരായ വാക്സീൻ എടുക്കണം അവർ പറഞ്ഞു.


ALSO READ : Delhi Lockdown: ഡൽഹിയിൽ ലോക്ഡൗൺ ആറാമത്തെ ആഴ്ചയിലേക്ക് നീട്ടി; പോസിറ്റിവിറ്റി റേറ്റ് 2.5 ശതമാനം


എന്നാൽ കുട്ടികൾക്കായിട്ടുള്ള വാക്സിൻ പുറത്തിറങ്ങേണ്ടതാണ് പരമപ്രധാനമായ കാര്യമെന്ന് അവർ പറഞ്ഞു. എന്നാൽ അത് ഏതായാലും ഈ വർഷം ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കാൻ നിലവിലെ സമൂഹ വ്യാപനം ഇല്ലാതാക്കണമെന്ന് അവർ സൗമ്യ പറഞ്ഞു.


ALSO READ : White Fungus: എന്താണ് വൈറ്റ് ഫംഗസ്? ലക്ഷണങ്ങൾ എന്തൊക്കെ? Black Fungus നേക്കാൾ അപകടകാരിയോ?


അതേസമയം ഇന്ത്യയിൽ കൊവാക്സിൻ 2-18 വയസുള്ള കുട്ടികളിൽ ആദ്യ പരീക്ഷണം നടത്തിയ വിജയകരമായിരുന്നു എന്ന് കഴിഞ്ഞ ആഴ്ചയിൽ നീതി ആയോഗ് അറിയിച്ചിരുന്നു. കൊവാക്സിന്റെ രണ്ടും മൂന്നും ഘട്ടിങ്ങളുടെ പരീക്ഷണം അടുത്താഴ്ചയിൽ തുടങ്ങാനുള്ള അനുമതി കേന്ദ്ര നൽകുമെന്ന് നീതി ആയോഗ് അംഗമായ വി.കെ പോൾ അറിയിച്ചിരുന്നു. 


ALSO READ : കൊവിഡ് കേസുകൾ മെയ് മാസത്തോടെ കുറഞ്ഞേക്കാം; കൊവിഡ് കേസുകൾ കുറഞ്ഞാലും ജാ​ഗ്രത തുടരണമെന്ന് വീണാ ജോർജ്


നിലവിൽ യുഎസിലും കാനഡയിലും മാത്രമാണ് 18 വയസിൽ താഴെ കുട്ടികളിൽ വാക്സിൻ നൽകുന്നത്. ഇരു രാജ്യങ്ങളും 12ന് മുകളിലുള്ള വിദ്യാർഥികൾക്കാണ് വാക്സിൻ നൽകാൻ ആരംഭിച്ചിരിക്കുന്നത്. ഫൈസർ വാക്സിനാണ് ഇവരിൽ നൽകുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.