ന്യൂഡൽഹി: പുതുസം​രംഭകർക്കായി സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യയുമായി ​ഗൂ​ഗിൾ. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാർട്ടപ്പുകളെ സഹായിക്കുക എന്നതാണ് സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യയിലൂടെ ​ഗൂ​ഗിൾ ലക്ഷമിടുന്നത്. ഇവരെ വിവിധ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമാക്കുകയാണ് സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യയുടെ ലക്ഷ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമ്പത് ആഴ്ചത്തെ പ്രോ​ഗ്രാമുകളാണ് സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ സംഘടിപ്പിക്കുന്നത്. പ്രോ​ഗ്രാമുകൾ ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. ഫിൻ‌ടെക്, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്-ടു-കൺസ്യൂമർ ഇ-കൊമേഴ്‌സ്, ഭാഷ, സോഷ്യൽ മീഡിയ, നെറ്റ്‌വർക്കിംഗ്, ജോലി എന്നീ മേഖലകളിലാകും പ്രോ​ഗ്രാം. ഈ മേഖലകളിൽ ഗൂഗിൾ ലീഡേഴ്സും സഹകാരികളും തമ്മിൽ ചാറ്റുകൾ ഉണ്ടായിരിക്കും. ജോലിസംബന്ധമായ അന്വേഷണങ്ങളും പ്രോ​ഗ്രാമിൽ ഉൾപ്പെടുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്.


എങ്ങനെ ഫലപ്രദമായ ഉല്പന്ന തന്ത്രം രൂപപ്പെടുത്താം, ആപ്പുകൾ നിർമിക്കൽ തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ചുള്ള നിർദേശങ്ങളും മൊഡ്യൂളുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഇന്ത്യയിൽ ഏകദേശം 70,000 സ്റ്റാർട്ടപ്പുകൾ ഉണ്ട്. ഇന്ത്യ ലോകത്തിലെ തന്നെ സ്റ്റാർട്ടപ്പുകളുടെ മൂന്നാമത്തെ വലിയ അടിത്തറയാണ്. കമ്പനികളെ ഐ‌പി‌ഒകളിലേക്കോ യൂണികോൺ പദവിയിലേക്കോ നയിക്കുകയാണ് കൂടുതൽ ഇന്ത്യക്കാരും.


Also Read: Apple Watch 8 : നിങ്ങൾക്ക് പനിയുണ്ടോ? ഈ ആപ്പിൾ വാച്ച് നിങ്ങളെ അറിയിക്കും


ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വലിയ നഗരങ്ങളിൽ നിലവിൽ സ്റ്റാർട്ടപ്പുകൾ ഒരുപാട് വരുന്നുണ്ട്. കൂടാതെ ഇപ്പോൾ ജയ്പൂർ, ഇൻഡോർ, ഗോരഖ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റാർട്ടപ്പുകൾ ഉയർന്ന് വരുന്നുണ്ട്. കൃത്യമായ പ്ലാനിം​ഗ് ഇല്ലാത്തതപും, നേതൃത്വത്തിന്റെ അഭാവവും, പണം കൈകാര്യം ചെയ്യുന്നതിൽ വരുന്ന വീഴ്ചകളും ഫലപ്രദമല്ലാത്ത ഫീഡ്‌ബാക്ക് ലൂപ്പുകൾ എന്നിവ ഭൂരിഭാ​ഗം സ്റ്റാർട്ടപ്പുകളും പരാജയപ്പെടാൻ കാരണമാകുന്നു. ഈ വെല്ലുവിളികൾ നേരിട്ട് സ്റ്റാർട്ടപ്പുകൾക്ക് വളർ‌ന്ന് വരാൻ അവരെ സഹായിക്കുകയാണ് ​ഗൂ​ഗിൾ ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവിൽ ലാഭകരമായ ഉൽ‌പ്പന്നമുള്ളവരെ ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ്പ് സ്കൂൾ ഇന്ത്യ സംഘടിപ്പിക്കുന്നത്. 


WhatsApp New Update : പുത്തൻ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്; സന്ദേശങ്ങൾ ഇനി രണ്ട് ദിവസം കഴിഞ്ഞും ഡിലീറ്റ് ചെയ്യാം


ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വാട്ട്സാപ്പ്. ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന പുതിയ അപ്ഡേറ്റുകൾ കമ്പനി ഇടയ്ക്കിടെ ആപ്പിൽ കൊണ്ടു വരാറുണ്ട്. അത്തരത്തിൽ ഒരു പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ വാട്ട്സാപ്പ്.  വാട്ട്‌സ്ആപ്പില്‍  നമ്മൾ അയയ്ക്കുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള അവസരമുണ്ട്.


എന്നാൽ ഇതുവരെ മെസേജുകൾ അയച്ച് ഒരു മണിക്കൂറിനുളളില്‍ അത് നീക്കം ചെയ്യാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. അതിന് മുൻപ് സന്ദേശങ്ങള്‍ അയച്ച് 8 മിനിറ്റിനുള്ളില്‍ നീക്കം ചെയ്യാനാണ് സാധിച്ചിരുന്നത്. രണ്ട് ദിവസം കഴിഞ്ഞും സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുന്നതാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍. ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പായ 2.22.15. 8ലെ ഉപയോക്താക്കള്‍ക്ക് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി 2 ദിവസവും 12 മണിക്കൂറുമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.